ട്രെയിന്‍ അരമണിക്കൂര്‍ വൈകി

ഗുരുവായൂര്‍: ലോക്കോ പൈലറ്റും ഗാര്‍ഡും ചട്ടപ്രകാരം വിശ്രമിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ പാസഞ്ചര്‍ ഗുരുവായൂരില്‍നിന്ന് പുറപ്പെടാന്‍ അരമണിക്കൂറോളം വൈകി. പത്ത് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് ലോക്കോ പൈലറ്റിന്‍െറ വിശ്രമം മൂലം ട്രെയിന്‍ വൈകുന്നത്. രാവിലെ 9.05ന് ഗുരുവായൂരില്‍നിന്ന് പുറപ്പെടേണ്ട പാസഞ്ചറാണ് അരമണിക്കൂര്‍ വൈകി 9.35ന് പുറപ്പെട്ടത്. പുലര്‍ച്ചെയത്തെുന്ന ഗുരുവായൂര്‍ -പുനലൂര്‍ പാസഞ്ചറിന്‍െറ ലോക്കോ പൈലറ്റും ഗാര്‍ഡും തന്നെയാണ് തൃശൂര്‍ പാസഞ്ചറിന്‍േറതും. എന്നാല്‍, പുനലൂര്‍ പാസഞ്ചര്‍ ശനിയാഴ്ച പുലര്‍ച്ചെ വൈകിയാണ് എത്തിയത്. ആറ് മണിക്കൂറാണ് ലോക്കോ പൈലറ്റിനും ഗാര്‍ഡിനും അനുവദിച്ച വിശ്രമ സമയം. തൃശൂര്‍ പാസഞ്ചര്‍ പുറപ്പെടേണ്ട സമയം പരിഗണിക്കാതെ വിശ്രമ സമയം ഉപയോഗിച്ചതോടെയാണ് ട്രെയിന്‍ വൈകിയത്. ഒടുവില്‍ യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്. കഴിഞ്ഞ മാസം 28നും വിശ്രമം മൂലം ട്രെയിന്‍ വൈകിയിരുന്നു. ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ എത്താന്‍ അരമണിക്കൂര്‍ മതിയെന്നിരിക്കെയാണ് പുറപ്പെടാന്‍ അരമണിക്കൂര്‍ വൈകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.