അപകടം വരുത്തി നിര്‍ത്താതെ പോയ കാറിലെ യാത്രികര്‍ അറസ്റ്റില്‍

വാടാനപ്പള്ളി: ഏങ്ങണ്ടിയൂരില്‍ കാറിടിച്ച് വാടാനപ്പള്ളി നടുവില്‍ക്കര സ്വദേശി ഇത്തിക്കാട് ശിവാനന്ദന്‍ (48) മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാറടക്കം നാലുപേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ഗണേശമംഗലം സ്വദേശികളായ അറയ്ക്കവീട്ടില്‍ ഷിഹാസ് (27), വലിയകത്ത് സുഫിയാന്‍ (27), അറയ്ക്കവീട്ടില്‍ ഷാലു (24), ചക്കാങ്ങന്‍ കിരണ്‍ (24) എന്നിവരെയാണ് വാടാനപ്പള്ളി എസ്.ഐ അഭിലാഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ഏങ്ങണ്ടിയൂര്‍ എം.ഐ ആശുപത്രിക്കു സമീപമാണ് ശിവാനന്ദന്‍ ഓടിച്ച ബൈക്കിന്‍െറ പിറകില്‍ കാറിടിച്ചത്. ശിവാനന്ദന്‍ തക്ഷണം മരിച്ചു. കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഒറ്റപ്പലം സ്വദേശിയുടേതാണ് കാറെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇടിച്ച കാര്‍ വാടാനപ്പള്ളി സെന്‍ററില്‍ എത്തിയിരുന്നില്ല. അന്വേഷണത്തിലാണ് കാര്‍ ഗണേശമംഗലത്ത് തമ്പടിച്ചെന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്നാണ് കാര്‍ പിടിച്ചെടുത്തത്. ഇടിച്ച ശേഷം നിര്‍ത്താതെ കാര്‍ പോവുകയും ആശുപത്രിയില്‍ എത്തിക്കാതിരിക്കുകയും ചെയ്ത കുറ്റം ചുമത്തിയാണ് നാലു പേരെ അസ്റ്റ് ചെയ്തത്. ഇതില്‍ ഷിഹാസും ഷാലുവും നേരത്തേ കേസില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.