ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിന്‍െറ പിണ്ണാക്ക് ഇടപാടില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ പി.എ. മാധവന്‍ എം.എല്‍.എ, പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ. ഖമറുദ്ദീന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരെ പ്രതിയാക്കി കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിപണി വിലയേക്കാള്‍ 33 ശതമാനം കൂടിയ നിരക്കിലാണ് പഞ്ചായത്ത് പിണ്ണാക്ക് വാങ്ങുന്നതെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ എടക്കഴിയൂര്‍ മേഖലാ സെക്രട്ടറി കെ.ബി. ഫസലുദ്ദീന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. മേയ് അഞ്ചിന് കുറ്റപത്രം സമര്‍പ്പിക്കണം. ഖമറുദ്ദീനും മാധവനും പുറമേ കരാര്‍ ഉറപ്പിച്ച കാലത്തെ പഞ്ചായത്ത് സെക്രട്ടറി കെ.ബി. ഷാഹുല്‍ ഹമീദ്, കൃഷി ഓഫിസര്‍ ആര്‍. പുരുഷോത്തമന്‍, തൃശൂര്‍ മത്സ്യവിപണന തൊഴിലാളി സഹകരണ സംഘം സെക്രട്ടറി എന്നിവരാണ് പ്രതികള്‍. ഫസലുദ്ദീന്‍െറ നല്‍കിയ പരാതിക്ക് അടിസ്ഥാനമില്ളെന്ന് കാണിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച ത്വരിത പരിശോധനാ റിപ്പോര്‍ട്ട് തള്ളിയാണ് ഉത്തരവ്. 2012-13ലാണ് സമഗ്ര കൃഷി വികസന പദ്ധതിയില്‍പെടുത്തി 50 ശതമാനം സബ്സിഡിയില്‍ കേരകര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ പി.എ. മാധവന്‍ എം.എല്‍.എ പ്രസിഡന്‍റായ തൃശൂരിലെ മത്സ്യ വിപണന തൊഴിലാളി സഹകരണ സംഘവുമായി 38 ടണ്‍ കടലപ്പിണ്ണാക്കിറക്കാന്‍ പുന്നയൂര്‍ പഞ്ചായത്ത് കരാറുറപ്പിച്ചത്. കിലോക്ക് 39.45 രൂപ പ്രകാരമായിരുന്നു കരാര്‍. 30.45, 31 എന്നീ നിരക്കുകളില്‍ മറ്റു രണ്ട് കമ്പനികളും ടെന്‍ഡര്‍ വെച്ചു. കുറഞ്ഞ തുക കാണിച്ച ഈ രണ്ട് ടെന്‍ഡറുകള്‍ പരിഗണിക്കാതെയാണ് പഞ്ചായത്ത് ഭരണസമിതി 39.45 രൂപക്ക് ടെന്‍ഡര്‍ ഉറപ്പിച്ചത്. പിണ്ണാക്കിന്‍െറ സാമ്പിളും നിരതദ്രവ്യവും ടെന്‍ഡറിനോടൊപ്പം സമര്‍പ്പിച്ചില്ല എന്ന് പറഞ്ഞാണ് കുറഞ്ഞ ടെന്‍ഡര്‍ തഴഞ്ഞത്. കരാറിലെ ക്രമക്കേട് ‘മാധ്യമ’മാണ് പുറത്ത് വിട്ടത്. ഇതോടെ പിണ്ണാക്ക് ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭമാരംഭിച്ചു. വിവാദമായതോടെ കരാര്‍ റദ്ദാക്കി. ഇതിന്‍െറ തുടര്‍ച്ചയായാണ് കെ.ബി. ഫസലുദ്ദീന്‍ പരാതിയുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി സംഭവത്തെക്കുറിച്ച് ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഇതിന്‍െറ ഭാഗമായി 2014 മാര്‍ച്ച് 10ന് വിജിലന്‍സ് പൊലീസ് പഞ്ചായത്ത് ഓഫിസിലത്തെി അന്നത്തെ പ്രസിഡന്‍റ് ഖമറുദ്ദീന്‍, പഞ്ചായത്ത് സെക്രട്ടറി കെ.ബി. ഷാഹുല്‍ ഹമീദ്, കൃഷി ഓഫിസര്‍ ആര്‍. പുരുഷോത്തമന്‍, തുടങ്ങിയവരില്‍ നിന്ന് മൊഴിയെടുത്ത് ഇടപാടില്‍ ക്രമക്കേടില്ളെന്ന് റിപ്പോര്‍ട്ട് നല്‍കി. ഇത് ചോദ്യം ചെയ്ത് അഭിഭാഷകരായ അക്തര്‍ അഹമ്മദ്, പി.എന്‍. ഹരീഷ് എന്നിവര്‍ വിജിലന്‍സ് കോടതിയില്‍ എതിര്‍ ഹരജി നല്‍കി. ഈ ഹരജിയും അനുബന്ധരേഖകളും പരിശോധിച്ച കോടതി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ത്വരിത പരിശോധന റിപ്പോര്‍ട്ട് തള്ളിയാണ് പിണ്ണാക്ക് കേസില്‍ പരമാര്‍ശിക്കപ്പെട്ട അഞ്ച് പേരെയും പ്രതിയാക്കി കേസെടുക്കാന്‍ ഉത്തരവിട്ടത്. കേസിലുള്‍പ്പെട്ട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ. ഖമറുദ്ദീന്‍ ഇപ്പോള്‍ പാലക്കാട് ജില്ലയിലാണ് താമസം. സെക്രട്ടറി കെ.ബി. ഷാഹുല്‍ ഹമീദ് സ്ഥലംമാറിപ്പോയി. കൃഷി ഓഫിസര്‍ ആര്‍. പുരുഷോത്തമന് പുന്നയൂരിനൊപ്പം കടപ്പുറം കൃഷിഭവന്‍െറ ചുമതലയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.