തൃശൂര്‍: ജില്ലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ വന്‍ കുടിശ്ശിക. 22.50 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി കുടിശ്ശിക വരുത്തുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാടില്‍ ജില്ലാ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ബിജു എം.പി പ്രതിഷേധിച്ചു. ഈ സമീപനം ഭാവിയില്‍ പദ്ധതിയിലേക്ക് തൊഴിലാളികളെ കിട്ടാത്ത അവസ്ഥ ഉണ്ടാക്കുമെന്ന് എം.പി ചൂണ്ടിക്കാട്ടി. നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സങ്കീര്‍ണമാക്കുന്നത് മൂലം തൊഴില്‍ ദിനങ്ങള്‍ കുറയുകയാണെന്ന് എം.പി ചൂണ്ടിക്കാട്ടി. സാമഗ്രികള്‍ ഉപയോഗിച്ചുളള പ്രവൃത്തികള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. ഡ്രെയ്നേജ് ചാലുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി ഉള്‍പ്പെടുത്തുക, കൂലി കുടിശ്ശിക ഉടന്‍ കൊടുത്ത് തീര്‍ക്കുക, മെറ്റിരീയല്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുക, പച്ചക്കറി കൃഷി വ്യാപനം, പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി, ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്ററെ ഉടന്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് യോഗത്തില്‍ ഉയര്‍ന്നു. പദ്ധതി പ്രവര്‍ത്തനത്തില്‍ പഞ്ചായത്തുകളെ മുന്‍നിരയിലത്തെിക്കാനുള്ള പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. ഒരു വര്‍ഷത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്ന ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിനും തൊഴിലാളികള്‍ക്ക് കൂലി കുടിശ്ശിക അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനും കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75,000 രൂപ അനുവദിക്കുകയും തുടര്‍ന്ന് തുകയുടെ അപര്യാപ്തത മൂലം വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരുമായ ഗുണഭോക്താക്കളെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തി ഒന്നേകാല്‍ ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഈ നിര്‍ദേശം സര്‍ക്കാറിലേക്ക് നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. പി.എം.ജി.എസ്.വൈ പദ്ധതി നടത്തിപ്പില്‍ ജനപ്രതിനിധികളുമായി ആലോചിക്കാതെ ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായി സ്വീകരിക്കുന്ന നടപടികള്‍ മൂലം സുഗമമായി നടപ്പാക്കാവുന്ന റോഡുകള്‍ പോലും ജില്ലക്ക് നഷ്ടമാവുകയാണ്. ഇത് കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്താന്‍ ധാരണയായി. ദേശീയ നഗര ഉപജീവന മിഷന്‍, കേന്ദ്ര ഫണ്ടുപയോഗിച്ച് കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന പദ്ധതികള്‍, പി.എം.ജി.എസ്.വൈ എന്നിവയുടെ പുരോഗതി വിലയിരുത്താന്‍ പ്രത്യേക യോഗം വിളിക്കാന്‍ യോഗം തീരുമാനിച്ചു. ശുചിത്വ മിഷന്‍ പദ്ധതി പ്രകാരമുള്ള ടോയ്ലെറ്റ് പദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി ടോയ്ലെറ്റ് അനുവദിക്കണമെന്ന് എം.പിയുടെ ആവശ്യപ്പെട്ടു. സ്വന്തമായി ടോയ്ലെറ്റ് ഇല്ളെന്ന വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ സാക്ഷ്യപത്രം നല്‍കിയാല്‍ മതിയാകുമെന്ന് യോഗത്തില്‍ നിര്‍വഹണോദ്യോഗസ്ഥന്‍ അറിയിച്ചു. എ.ഡി.എം അനന്തകൃഷ്ണന്‍, പ്രോജക്ട് ഡയറക്ടര്‍ സി.പി.ജോസഫ്, യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.