വടക്കാഞ്ചേരി: വിരുപ്പാക്കയിലെ സഹകരണ സ്പിന്നിങ് മില്‍ പൂട്ടിയിട്ട് മൂന്നാഴ്ച പിന്നിട്ടു. ഇതോടെ, വനിതകളടക്കം മുന്നൂറോളം തൊഴിലാളികളുടെ ഉപജീവനം മുട്ടി. ജില്ലയില്‍ സഹകരണ മേഖലയിലെ പ്രധാന സ്പിന്നിങ് മില്ലാണ് സാമ്പത്തിക പ്രതിസന്ധിയത്തെുടര്‍ന്ന് പൂട്ടിയത്. തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് പിടിച്ച പി.എഫ്, ഇ.എസ്.ഐ, ബാങ്ക് വായ്പ, എല്‍.ഐ.സി വിഹിതങ്ങള്‍ അടക്കുന്നതില്‍ മാനേജ്മെന്‍റ് മൂന്നുകോടിയോളം കുടിശ്ശിക വരുത്തിയതും തൊഴിലാളികള്‍ക്ക് കുരുക്കായി. വിരമിച്ചവര്‍ക്ക് ഗ്രാറ്റ്വിറ്റി ഇനത്തില്‍ കോടിക്കണക്കിന് രൂപ നല്‍കാനുണ്ട്. ഉല്‍പാദനം നവീകരിക്കാന്‍ കഴിയാത്തതും വിപണന മേഖലയിലെ കിടമത്സരങ്ങളുമാണ് മില്ലിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. പ്രശ്നം പരിഹരിക്കുന്നതില്‍ സഹകരണമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പുതുവര്‍ഷപ്പുലരിയില്‍ തൊഴിലാളികള്‍ പട്ടിണിസമരം നടത്തിയിരുന്നു. ഡിസംബര്‍ 18നാണ് ലേ ഓഫ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.