നാടോടിനൃത്ത വേദിയില്‍ സംഘര്‍ഷം

തൃശൂര്‍: നാടോടിനൃത്തം ഫലപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും വേദി കൈയടക്കി. തുടര്‍ന്ന് ആണ്‍കുട്ടികളുടെ മത്സരം തുടങ്ങാന്‍ ഒരു മണിക്കൂറോളം വൈകി. സെന്‍റ് ക്ളെയേഴ്സ് എച്ച്.എസില്‍ രാത്രി എട്ടരയോടെയാണ് നാടകീയ സംഭവങ്ങള്‍. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരുകൂട്ടം വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തത്തെി. ഹൈസ്കൂള്‍ വിഭാഗം വിജയികളെ പരിശീലിപ്പിച്ച അധ്യാപികയുടെ കുട്ടികള്‍ക്ക് തന്നെ ഈ വിഭാഗത്തിലും സമ്മാനം ലഭിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. വിധികര്‍ത്താക്കള്‍ക്ക് നേരെയടുത്ത ഇവര്‍ തീരുമാനമാകാതെ മത്സരം നടത്താന്‍ അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് മത്സരവേദിയില്‍ ഇരിപ്പായി. പ്രോഗ്രാം ജന. കണ്‍വീനര്‍ കൂടിയായ ഡി.ഡി.ഇ എത്തി ചര്‍ച്ച നടത്താതെ പിന്തിരിയില്ളെന്നായിരുന്നു നിലപാട്. സംഘാടകര്‍ അറിയിച്ചതിനത്തെുടര്‍ന്ന് എത്തിയ പൊലീസ് പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഡി.ഡി.ഇ എത്തിയതുമില്ല. കുറേ നേരം സംഘര്‍ഷം നിലനിന്നെങ്കിലും ഒടുവില്‍ പ്രതിഷേധക്കാരെ പൊലീസ് ബലമായി വേദിയില്‍ നിന്ന് നീക്കി. തുടര്‍ന്ന് ആരംഭിച്ച ആണ്‍കുട്ടികളുടെ നാടോടിനൃത്ത മത്സരം രാത്രി വൈകും വരെ തുടര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.