തൃശൂര്‍: പിടിപ്പുകേടിന്‍െറയും കെടുകാര്യസ്ഥതയുടെയും രാഷ്ട്രീയത്തിന്‍െറയും അതിപ്രസരത്തില്‍ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടനം കുളമായി. മൂന്ന് വര്‍ഷത്തിന് ശേഷം സാംസ്കാരിക നഗരിയില്‍ അരങ്ങേറിയ കലോത്സവത്തിന്‍െറ സംഘാടനം സമസ്തമേഖലയിലും പരാജയമെന്നാണ് ആക്ഷേപം. സംഘാടനത്തിലെ പാളിച്ചകള്‍ തെളിയിച്ച് ആദ്യദിനം തന്നെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു. രാഷ്ട്രീയക്കളികളും ഉദ്യോഗസ്ഥവൃന്തത്തിന്‍െറ പിടിപ്പുകേടും കൂടിയായപ്പോള്‍ ഏഴായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന മേളയുടെ പകിട്ട് മങ്ങി. ഉദ്ഘാടന ചടങ്ങില്‍ ഉടക്ക് ഉദ്ഘാടന ചടങ്ങില്‍ തന്നെ കല്ലുകടി പ്രകടമായി. നിശ്ചയിച്ച സമയത്തിന് രണ്ടുമണിക്കൂറോളം വൈകി ചടങ്ങ് ആരംഭിച്ചതും അതില്‍ രാഷ്ട്രീയം ചേര്‍ക്കാന്‍ സംഘാടകര്‍ ശ്രമിച്ചതും ഇതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ എം.എല്‍.എമാര്‍ ചടങ്ങ് ബഹിഷ്കരിച്ചതുമെല്ലാമാണ് കണ്ടത്. ഉദ്ഘാടകന്‍ സി.എന്‍. ജയദേവന് എം.പിക്ക് വേണ്ടി സ്വാഗതസംഘം ചുമതലയുള്ള സി.പി.ഐ അനുകൂല സംഘടനയായ എ.കെ.എസ്.ടി.യു മണിക്കൂറുകളോളം ഉദ്ഘാടന ചടങ്ങ് നീട്ടി. എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, ടി.എന്‍. പ്രതാപന്‍, പി.എ. മാധവന്‍ എന്നിവര്‍ ഇതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജിവെച്ചു സംഘാടനത്തിലെ പാളിച്ചയില്‍ പ്രതിഷേധിച്ച് ഭരണപക്ഷാംഗവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേല്‍ രാജിവച്ചു. വൈകീട്ട് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസില്‍ നടന്ന അവലോകന യോഗത്തിലാണ് രാജി പ്രഖ്യാപിച്ച് അദ്ദേഹം ഇറങ്ങിപ്പോയത്. യോഗത്തിനത്തെിയ തന്നെ ഡി.ഡി.ഇയുടെ നേതൃത്വത്തില്‍ അപമാനിച്ചെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉദ്ഘാടന ചടങ്ങിലെ പാളിച്ചകളെ വിമര്‍ശിച്ച തന്നോട് കമ്മിറ്റി കണ്‍വീനര്‍മാരെയാണ് യോഗത്തിന് വിളിച്ചതെന്നും ചെയര്‍മാന്‍മാരെ ക്ഷണിച്ചിട്ടില്ളെന്നും പറഞ്ഞ് കലോത്സവ ജനറല്‍ കണ്‍വീനര്‍ കൂടിയായ ഡി.ഡി.ഇ അപമാനിച്ചെന്നാണ് ജോണിന്‍െറ പരാതി. ഫണ്ടില്ലാതെ കമ്മിറ്റികള്‍ കമ്മിറ്റികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വരുത്തിയത്. മേള തുടങ്ങും മുമ്പ് കമ്മിറ്റികള്‍ക്ക് ഫണ്ടിന്‍െറ 90 ശതമാനം അനുവദിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ല. നിത്യേന അധ്യാപകരും മത്സരാര്‍ഥികളുമുള്‍പ്പെടെ അയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കേണ്ട ഫുഡ് കമ്മിറ്റിക്ക് ഫണ്ട് ദാരിദ്ര്യം രൂക്ഷമാണ്. 90 ശതമാനം ഫണ്ട് അനുവദിക്കുകയാണെങ്കില്‍ മതിയെന്നും അല്ലാത്തപക്ഷം സ്വന്തം നിലക്ക് പണം കണ്ടത്തെി ആഹാരം കൊടുക്കുമെന്നുമാണ് കമ്മിറ്റിയുടെ നിലപാട്. 24,000 രൂപയാണ് പബ്ളിസിറ്റി കമ്മിറ്റിക്ക് അനുവദിച്ചതെങ്കിലും 5,000 മാത്രമാണ് ലഭിച്ചതെന്ന് ഭാരവാഹികള്‍ പറയുന്നു. മീഡിയ കമ്മിറ്റിക്കും ഇതേ അവസ്ഥയാണ്. മത്സരഫലങ്ങള്‍ കൃത്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കാന്‍ സൗകര്യങ്ങളില്ല. പ്രോഗ്രാം, അപ്പീല്‍, മീഡിയ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് പോലും ആവശ്യത്തിന് വെളിച്ചമില്ല. പരാതിപ്രളയം മേള ആരംഭിച്ചത് മുതല്‍ വിധിനിര്‍ണയത്തെ ചൊല്ലി പരാതികളും സജീവമായി. നൃത്തമത്സരങ്ങളുമായി ബന്ധപ്പെട്ടാണ് പരാതികള്‍ ഏറെയും. മോഹിനിയാട്ടം, തിരുവാതിരക്കളി, ഒപ്പന തുടങ്ങിയ ഇനങ്ങളിലെല്ലാം വിധി നിര്‍ണയത്തിനെതിരെ ആക്ഷേപമുണ്ട്. വിധികര്‍ത്താക്കളെ ചൊല്ലിയും പരാതിയുണ്ട്. കാണികള്‍ ശുഷ്കം 14 വേദികളിലായി നടക്കുന്ന മേളയിലെ മത്സരയിനങ്ങള്‍ കാണാന്‍ എത്തിയവരുടെ എണ്ണം വളരെ ശുഷ്കമായിരുന്നു. മിക്ക വേദികളിലും മത്സരാര്‍ഥികളും വിധികര്‍ത്താക്കളും മാത്രമായിരുന്നു കാഴ്ചക്കാര്‍. കഴിഞ്ഞവര്‍ഷം മാളയില്‍ നടന്ന കലോത്സവം കാണാന്‍ നാടുതന്നെ ഒഴുകിയത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.