മോട്ടോര്‍ കാഴ്ചവസ്തു; തെക്കുംപാടത്ത് 400 ഏക്കര്‍ കൃഷി നാശത്തിന്‍െറ വക്കില്‍

കാട്ടൂര്‍: തെക്കുംപാടത്ത് വെള്ളം കിട്ടാതെ 400 ഏക്കര്‍ നെല്‍കൃഷി നാശത്തിന്‍െറ വക്കില്‍. 200ലധികം കര്‍ഷകരുടെ കൃഷിയാണ് ഉണങ്ങി തുടങ്ങിയത്. പമ്പിങ് നടത്തുന്നത് ജലസേചന വകുപ്പാണ്. 50 എച്ച്.പിയുടെ നാല് മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ ഇതുവരെയും പ്രവര്‍ത്തിപ്പിച്ചിട്ടില്ല. അനുബന്ധ ഉപകരണങ്ങള്‍ തകരാറിലായതാണ് പമ്പിങ് മുടങ്ങാന്‍ കാരണം. 350 ഏക്കറില്‍ ഭാഗികമായും 50 ഏക്കറില്‍ പൂര്‍ണമായും വെള്ളം എത്തിക്കുന്നത് തടസ്സപ്പെട്ടു. ജില്ലാ സഹകരണ ബാങ്കില്‍ നിന്നുള്‍പ്പെടെ ലക്ഷങ്ങള്‍ വായ്പയെടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്. ജലസേചന വകുപ്പിന്‍െറ അനാസ്ഥയാണ് പമ്പിങ് മുടങ്ങാന്‍ കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു. വെള്ളം എത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോജ് വലിയപറമ്പില്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.