തൃശൂര്‍: ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ ഷൊര്‍ണൂര്‍ റൂട്ടിലെ യാത്രക്കാര്‍ വലഞ്ഞു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് അപ്രതീക്ഷിതമായി ബസുടമകളുടെയും തൊഴിലാളികളുടെയും നേതൃത്വത്തില്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സ്റ്റാന്‍ഡില്‍ ബസുകള്‍ കയറ്റിയിടുന്ന സമയത്തിനെ ചൊല്ലി പൊലീസും ബസുടമ-തൊഴിലാളികളുമായുള്ള തര്‍ക്കമാണ് പണിമുടക്കിന് കാരണം. ബസുകള്‍ സമയക്രമം പാലിക്കാത്തത് തര്‍ക്കത്തിലാവുകയും അഞ്ച് ബസുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുക്കുകയും ചെയ്തതാണ് മിന്നല്‍ പണിമുടക്കിലത്തെിച്ചത്. വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍ റൂട്ടിലോടുന്ന ബസുകള്‍ക്കെതിരെയാണ് കേസെടുത്തത്. രാവിലെ സാധാരണ പോലെ സര്‍വിസ് നടത്തിയ ബസുകള്‍ പത്ത് മണിയായതോടെ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസത്തെി ബസ് ഉടമകളും തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും കേസ് ഒഴിവാക്കിയാല്‍ മാത്രം പണിമുടക്ക് പിന്‍വലിക്കാമെന്ന് ഉടമകള്‍ നിലപാടെടുത്തു. ഇതോടെ ഈ റൂട്ടിലുള്ള കെ.എസ്.ആര്‍.ടി.സി ബസ് അധിക സമയമെടുത്ത് യാത്രക്കാരെ കയറ്റാനൊരുങ്ങി. പണിമുടക്കിയ ബസ് തൊഴിലാളികള്‍ കെ.എസ്.ആര്‍.ടി.സി ബസുകാരുടെ ശ്രമം തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷം കണക്കിലെടുത്തും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയും കൂടുതല്‍ പൊലീസ് സ്റ്റാന്‍ഡില്‍ എത്തിയതോടെ പൊലീസുമായി ചര്‍ച്ചയാവാമെന്ന് ബസുടമകളും തൊഴിലാളികളും അറിയിച്ചു. ഉച്ചക്ക് പൊലീസുമായുള്ള ചര്‍ച്ചയില്‍ കേസ് ഒഴിവാക്കാനാവില്ളെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുവോളം മറ്റ് നടപടികളുണ്ടാവില്ളെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ഉച്ചയോടെ പണിമുടക്ക് പിന്‍വലിച്ച ബസുടമകളും തൊഴിലാളികളും സാധാരണപോലെ സര്‍വിസ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.