തൃശൂര്‍: നഗരത്തിലെ പ്രഥമ റോഡ് ഫൈ്ള ഓവര്‍ പടിഞ്ഞാറെകോട്ടയില്‍ നിര്‍മിക്കാന്‍ തീരുമാനമായി. 30 കോടി രൂപ ചെലവ് വരുന്ന പാലത്തിന് സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ രൂപരേഖ തയാറാക്കി. മദ്രാസ് ഐ.എ.ടിയില്‍നിന്ന് വിരമിച്ച പ്രഫ. അരവിന്ദാക്ഷന്‍െറ നേതൃത്വത്തില്‍ കോര്‍പറേഷന് വേണ്ടി സര്‍വേ നടപടി പുരോഗമിക്കുകയാണ്. ബിന്ദു തിയറ്ററിന് മുന്നില്‍ തുടങ്ങി കാല്‍വരി റോഡില്‍ ബന്ധിപ്പിക്കുന്ന മേല്‍പാലം മൂന്ന് വരിയില്‍, 11 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുക. പൊതുമരാമത്ത് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. ഒരുമാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഫൈ്ളഓവര്‍ വരുന്നതോടെ പടിഞ്ഞാറെകോട്ടയും പരിസരവും പാടെ മാറും. ആറ് റോഡുകളുടെ സംഗമ സ്ഥാനമായ പടിഞ്ഞാറെകോട്ടയില്‍ ഏറ്റവും വീതികുറഞ്ഞതും അപ്രധാനവുമായ റോഡാണ് കാല്‍വരി റോഡ്. എന്നാല്‍, വന്‍തോതില്‍ പുറമ്പോക്ക് ഭൂമിയുള്ളതും ഗതാഗതം തിരിച്ചുവിടാന്‍ ഏറ്റവും ഉചിതമായതും ഈ റോഡാണെന്ന വിദഗ്ധ നിര്‍ദേശത്തെ തുടര്‍ന്നാണ് മേല്‍പാലം ഇതിലേക്ക് ബന്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ശക്തനില്‍നിന്ന് കുന്നംകുളം റോഡിലൂടെയുള്ള വാഹനങ്ങളെല്ലാം മേല്‍പാലം വഴിയാക്കും. ഇതോടെ എം.ജി റോഡ്, കാഞ്ഞാണി റോഡ്, അയ്യന്തോള്‍ റോഡ് എന്നിവയില്‍ ഗതാഗതം സുഗമമാകും. മേല്‍പാലത്തില്‍ നടപ്പാത ഉണ്ടാകില്ല. പാലത്തിന്‍െറ ഇരുവശത്തും വീതിയുള്ള സര്‍വിസ് റോഡ് ഒരുക്കും. കാര്യമായ സ്ഥലമെടുപ്പ് വേണ്ടിവരില്ളെന്നാണ് കരുതുന്നത്. കാല്‍വരി റോഡില്‍ 24-25 മീറ്റര്‍ വീതിയില്‍ വരെ കൈയേറ്റം കണ്ടത്തെിയിട്ടുണ്ട്. പാലം നിര്‍മാണത്തിന് സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരില്ളെന്നതാണ് അനുകൂല ഘടകം. കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുമെന്ന് കോര്‍പറേഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പടിഞ്ഞാറെകോട്ട ജങ്ഷന്‍ വികസനത്തിന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഇവിടത്തെ പുറമ്പോക്ക് ഭൂമിയില്‍ തന്നെ ഫ്ളാറ്റ് നിര്‍മിക്കാമെന്ന് വാക്ക് കൊടുത്തിരുന്നെങ്കിലും മേല്‍പാലം വരുന്ന സാഹചര്യത്തില്‍ പദ്ധതി കോര്‍പറേഷന്‍ ഉപേക്ഷിച്ചേക്കും. പൂങ്കുന്നം ജങ്ഷന്‍ മുതല്‍ ശങ്കരയ്യ റോഡ് ജങ്ഷന്‍ വരെ നഗരത്തിലെ ആദ്യത്തെ ആറ് വരി പാതയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മെക്കാഡം ടാറിങ് ചൊവ്വാഴ്ച പൂര്‍ത്തിയാകും. പൂങ്കുന്നം മുതല്‍ അരണാട്ടുകര തോപ്പില്‍മൂല വരെയും ശങ്കരംകുളങ്ങര റോഡ് ജങ്ഷന്‍ മുതല്‍ അരണാട്ടുകര തോപ്പിന്‍മൂല വരെയുമുള്ള നാലുവരി പാതയും യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ്. റോഡ് വികസനത്തിന് സര്‍ക്കാറിന്‍െറ പച്ചക്കൊടി കിട്ടി. അതേസമയം, പടിഞ്ഞാറെകോട്ട ഫൈ്ളഓവറിന്‍െറ പൂര്‍ണ ഫലം കിട്ടണമെങ്കില്‍ കേരളവര്‍മ കോളജ്, തോപ്പില്‍മൂല ഭാഗങ്ങളില്‍ റോഡ് വികസിപ്പിക്കണം. അതിന് സ്ഥലം ഏറ്റെടുക്കേണ്ടി വരും. മാതൃകാ റോഡ് വികസനത്തിന്‍െറ ഭാഗമായി തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ആറുവരിപാത നിര്‍മാണം പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.