അരിമ്പൂര്‍: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടിയാഘോഷത്തിനിടെയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് 17കാരനെ അന്തിക്കാട് എസ്.ഐ മാതാപിതാക്കളുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ചു. പിടികിട്ടാപ്പുള്ളിയെ എന്നപോലെ വീട്ടിലത്തെി കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചു. എല്ലിനും കൈകാലുകള്‍ക്കും പരിക്കേറ്റ ഇയാളെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനക്കൊടി തച്ചമ്പിള്ളി പല്ലിശേരി തോമസിന്‍െറ മകനും ഡി. വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റുമായ സണ്ണിയെയാണ് അന്തിക്കാട് എസ്.ഐ മര്‍ദിച്ചത്. കാവടിയാട്ടത്തില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. പുലര്‍ച്ചെ വീട്ടിലത്തെിയ എസ്.ഐ ഭീകരാവസ്ഥ സൃഷ്ടിച്ച് വാതില്‍ തുറപ്പിച്ച് മാതാപിതാക്കളുടെ മുന്നിലിട്ട് ബൂട്ടിട്ട് സണ്ണിയെ ചവിട്ടി. തുടര്‍ന്ന്, സ്റ്റേഷനില്‍ കൊണ്ടുപോയി ലോക്കപ്പിന് വെളിയിലിട്ടും മര്‍ദിച്ചു. കാമറയുള്ളതിനാലാണത്രേ, ലോക്കപ്പിന് വെളിയിലിട്ടും മര്‍ദിച്ചത്. നിരപരാധിയാണെന്ന് അറിവായതോടെ പിന്നീട് സണ്ണിയെ വിട്ടയച്ചു. സണ്ണിയെ മര്‍ദിച്ചതറിഞ്ഞ് സ്റ്റേഷനിലത്തെിയ സി.പി.എം അരിമ്പൂര്‍ ലോക്കല്‍ സെക്രട്ടറി കെ.ആര്‍. ബാബുരാജ്, ബ്ളോക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എല്‍. ജോസ് എന്നിവരോടും എസ്.ഐ മോശമായി സംസാരിച്ചു. കാവടിയാട്ടത്തിലെ അടിപിടിയുമായി ബന്ധപ്പെട്ട് പിടികൂടിയ പി.പി. ജന്‍സണ്‍, പി.എസ്. ശരത്ത്, വൈഗേഷ് എന്നീ യുവാക്കളെയും എസ്.ഐ മര്‍ദിച്ചതായി സി.പി.എം നേതാക്കള്‍ ആരോപിച്ചു. എസ്.ഐക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.