തൃശൂര്‍: പത്താം ശമ്പള പരിഷ്കരണ കമീഷന്‍െറ രണ്ടാംഘട്ട റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും ആദ്യഘട്ടം റിപ്പോര്‍ട്ട് സര്‍ക്കാര്‍ പഠിച്ചില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുമ്പോള്‍ രണ്ട് കോടിയിലേറെ രൂപ ശമ്പള പരിഷ്കരണ കമീഷന്‍െറ പ്രവര്‍ത്തനത്തിന് ചെലവായി. 2013 നവംബര്‍ 30നാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ കമീഷനായി നിയോഗിച്ചത്. 2014 ജൂലൈ 10നും കഴിഞ്ഞ ഡിസംബര്‍ 31നുമായി രണ്ട് ഘട്ടങ്ങളിലാണ് കമീഷന്‍ ശിപാര്‍ശ സമര്‍പ്പിച്ചത്. ആദ്യഘട്ടം റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ധനമന്ത്രി കെ.എം. മാണി അധ്യക്ഷനും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ അംഗങ്ങളുമായി ശിപാര്‍ശകള്‍ പഠിക്കാനായി ഉപസമിതി രൂപവത്കരിച്ചിരുന്നു. ശമ്പള പരിഷ്കരണം 10 വര്‍ഷത്തില്‍ ഒരിക്കല്‍, പെന്‍ഷന്‍ പ്രായം 58 ആക്കല്‍ എന്നീ നിര്‍ദേശങ്ങളില്‍ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പഠിക്കാനും സംഘടനകളുമായി ചര്‍ച്ച നടത്താനും സമിതിയെ നിയോഗിച്ചത്. നവംബര്‍ 30ന് കാലാവധി അവസാനിച്ച കമീഷന് ഒരു മാസം കൂടി നീട്ടി നല്‍കി. ഉപസമിതി ഇതുവരെ ഒരു തവണ പോലും ചേര്‍ന്നിട്ടില്ല. ഉപസമിതി അധ്യക്ഷനായ കെ.എം. മാണി ഇപ്പോള്‍ മന്ത്രിയുമല്ല. ധനവകുപ്പിന്‍െറ ചുമതല മുഖ്യമന്ത്രിക്കാണ്. കമീഷന്‍െറ പ്രവര്‍ത്തനത്തിന് 2.46 കോടി രൂപ ചെലവായതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. ശമ്പളം, യാത്രാബത്ത, ഇന്ധനച്ചെലവ് ഇനത്തില്‍ കമീഷന്‍ ചെയര്‍മാന്‍ മാത്രം 16.36 ലക്ഷം രൂപ ചെലവിട്ടു. മെംബര്‍ സെക്രട്ടറി, മെംബര്‍ എന്നിവര്‍ക്ക് ശമ്പളമായി 39.55 ലക്ഷം രൂപയും മറ്റ് ജീവനക്കാര്‍ക്ക് ശമ്പളം, യാത്രാച്ചെലവ്, മറ്റ് അലവന്‍സുകള്‍ ഉള്‍പ്പെടെ 1.45 കോടി രൂപയും ശമ്പളേതര ഇനത്തില്‍ 39.14 ലക്ഷവും ചെലവിട്ടു. കമീഷന്‍ ചെയര്‍മാന് ശമ്പളം മാത്രം 13.18 ലക്ഷവും യാത്രാബത്തയായി 1.42 ലക്ഷവും ഇന്ധന ചെലവിനത്തില്‍ 1.74 ലക്ഷവും നല്‍കി. സര്‍ക്കാര്‍ അനുവദിച്ച മഹീന്ദ്ര ബൊലേറോ, ഫോര്‍ഡ് ഫിയസ്റ്റ, ടൊയോട്ട കൊറോള എന്നീ വാഹനങ്ങള്‍ക്കു പുറമെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വാഹനം വാടകക്കെടുത്തു. കരാര്‍ വാഹനത്തിന് 2.97 ലക്ഷം രൂപ നല്‍കി. മറ്റ് വാഹനങ്ങള്‍ക്ക് 3.14 രൂപയാണ് ചെലവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.