ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

മത്തേല: ചന്തപ്പുര -കോട്ടപ്പുറം ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അച്ഛനും മകനും ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കൊടുങ്ങല്ലൂരിലെ കേരള ബുക് ഹൗസ് കടയുടമയും ശൃംഗപുരം കാട്ടില്‍ കളപുരപറമ്പില്‍ അപ്പുമേനോന്‍െറ മകന്‍ ശശികുമാര്‍ (51), മകന്‍ രോഹിത് (17), പെരുമ്പാവൂര്‍ സ്വദേശികളായ നായിക്കല്‍ വീട്ടില്‍ കുമാറിന്‍െറ മകന്‍ ലതീഷ് (24), അനക്കല്ലുമുളം വീട്ടില്‍ ഷാജിയുടെ മകന്‍ അനന്തു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈപാസിലെ പടാകുളം സിഗ്നല്‍ ജങ്ഷനില്‍ ഞായറാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. നാലുപേരെയും ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഹിത്, ലതീഷ്, എന്നിവര്‍ക്ക് തലക്കും ശശികുമാറിന് നട്ടെല്ലിനുമാണ് പരിക്കേറ്റത്. മൂവരെയും പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. ഇടിയുടെ ആഘാതത്തില്‍ ഒരു ബൈക്കിന്‍െറ മുന്‍ചക്രം വേര്‍പെട്ട് പോകുകയും മറ്റേ ബൈക്ക് ഭൂരിഭാഗം തകരുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.