കിണറിലെ വെള്ളത്തിന് പാല്‍നിറം

ചെറുതുരുത്തി: ദേശമംഗലം ആറങ്ങോട്ടുകരയില്‍ കുറഞ്ചാമയില്‍ വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍െറ കിണറിലെ വെള്ളം പാല്‍നിറമാകുന്നു. വേനലില്‍പോലും വറ്റാത്ത കിണറിലെ വെള്ളത്തിന് നിറവ്യത്യാസം കണ്ടത് മേഖലയിലെ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. നിരവധി വീട്ടുകാര്‍ കുടിവെള്ളാവശ്യത്തിന് ഉപയോഗിക്കുന്ന ഈ കിണറിലെ വെള്ളമാണ്. മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാല്‍ വീട്ടുകാരും നാട്ടുകാരുമൊക്കെ ഇപ്പോഴും ഈ കിണറ്റിലെ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. ആരോഗ്യകേന്ദ്രം അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തൃശൂരിലെ പരിശോധന ലാബുമായി ബന്ധപ്പെടണമെന്ന അറിയിപ്പാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.