മുഹമ്മദ് നബി വിമോചനത്തിന്‍െറ ഉജ്ജ്വല മാതൃക –ഷിഹാബ് പൂക്കോട്ടൂര്‍

തൃശൂര്‍: മനുഷ്യ വിമോചനത്തിന്‍െറ ഉജ്ജ്വല മാതൃകയാണ് മുഹമ്മദ് നബി കാഴ്ചവെച്ചതെന്ന് ബോധനം ത്രൈമാസിക എഡിറ്റര്‍ ഷിഹാബ് പൂക്കോട്ടൂര്‍. പ്രവാചക അനുയായികള്‍ മനുഷ്യവിമോചനത്തിനായി പണിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘മുഹമ്മദ് നബി: ജീവിതവും സന്ദേശവും’ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് എം.എ. ആദം അധ്യക്ഷത വഹിച്ചു. ‘പ്രവാചക സ്നേഹം’ എന്ന വിഷയത്തില്‍ ഇ.എം. മുഹമ്മദ് അമീനും ‘പ്രവാചകനെ പിന്‍പറ്റുക’ എന്ന വിഷയത്തില്‍ എം.പി. ഫൈസല്‍ മൗലവിയും പ്രഭാഷണം നടത്തി. ടി.എം. വഹാബ് പട്ടേപ്പാടം ഗാനമാലപിച്ചു. ടി.എ. മുഹമ്മദ് മൗലവി സമാപന പ്രസംഗം നിര്‍വഹിച്ചു. കൊച്ചിന്‍ ഷരീഫ് ‘ഖുര്‍ആനില്‍ നിന്ന്’ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി.എ. മുഹമ്മദ് സ്വാഗതവും ജമാഅത്തെ ഇസ്ലാമി ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്‍റ് എ.എസ്. ജലീല്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.