തൃശൂര്‍: ഞായറാഴ്ച നഗരത്തില്‍ പത്തിടത്ത് തീ പിടിത്തം. അഗ്നിശമന സേന ഓടി വലഞ്ഞു. ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ട്, പൂങ്കുന്നം എം.എല്‍.എ റോഡ്, അരണാട്ടുകര, കുട്ടനെല്ലൂര്‍, മുളങ്കുന്നത്തുകാവ്, വെളപ്പായ, കാര്‍ഷിക സര്‍വകലാശാല കശുമാവ് തോട്ടം, പനമുക്ക്, സീതാറാം മില്‍ എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ടിന് കുട്ടനെല്ലൂര്‍ ഒൗഷധിയിലെ ഒരേക്കര്‍ സ്ഥലത്താണ് ആദ്യ തീപിടിത്തം. ഫയര്‍ഫോഴ്സിന്‍െറ ഒരു യൂനിറ്റ് എത്തി തീയണച്ചു. രാവിലെ പത്തരയോടെ ലാലൂരില്‍ മാലിന്യക്കൂമ്പാരത്തിനു സമീപമുള്ള പുല്ലിന് തീ പടര്‍ന്നു. തീ മാലിന്യക്കൂമ്പാരത്തിലേക്ക് പടരും മുമ്പെ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. ചുറ്റുമുണ്ടായിരുന്ന പുല്ല് ആളിക്കത്തി. രണ്ടര വരെ പരിശ്രമിച്ചാണ് ഫയര്‍ ഫോഴ്സ് തീ അണച്ചത്. ഇവിടെ ഫയര്‍ഫോഴ്സ് വാഹനം കുടുങ്ങുകയും ചെയ്തു. മാലിന്യത്തിനിടയിലേക്ക് താഴ്ന്നുപോയ വാഹനം നാട്ടുകാരും ജീവനക്കാരും പരിശ്രമിച്ച് ഉയര്‍ത്തിയെടുത്തു. ആറു ടാങ്ക് വെള്ളമാണ് ഇവിടെ തീകെടുത്താന്‍ വേണ്ടിവന്നത്. പൂങ്കുന്നം എം.എല്‍.എ റോഡില്‍ പാടത്ത് ഉണങ്ങിക്കിടന്നിരുന്ന പുല്ലാണ് കത്തിയത്. ഉച്ചക്ക് രണ്ടരയോടെയാണ് പൂങ്കുന്നത്ത് തീ പിടിത്തമുണ്ടായത്. അരണാട്ടുകര പളളിപ്പെരുന്നാളില്‍ പൊട്ടിച്ച പടക്കത്തില്‍ നിന്ന് തീ പടര്‍ന്നത് അവിടെ ഭീതി പടര്‍ത്തി. സമീപത്തെ തെങ്ങിനാണ് തീ പിടിച്ചത്. വൈകീട്ട് 5.20നാണ് സംഭവം. മണ്ണുത്തിയിലെ കശുമാവ് തോട്ടത്തില്‍ ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ പ്രയത്നിച്ചാണ് അഗ്നിശമന സേന തീയണച്ചത്. രാത്രി എട്ടോടെ തൃശൂര്‍ പോസ്റ്റ് ഓഫിസിന് സമീപത്തും തീപിടിച്ചു. സ്റ്റേഷന്‍ ഓഫിസര്‍ എ.ലാസര്‍, ലീഡിങ് ഫയര്‍മാന്‍മാരായ അനില്‍കുമാര്‍, ഷാജി, ഫയര്‍മാന്‍മാരായ ഷാജന്‍, സുരേഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീകെടുത്തിയത്. പരിശീലനം പൂര്‍ത്തിയാക്കി എത്തിയ പത്തോളം പുതിയ ഫയര്‍ഫോഴ്സ് സേനാംഗങ്ങളും ഇവരെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.