കൊടുങ്ങല്ലൂര്‍: കടലെടുത്ത തുറമുഖത്തിന്‍െറ നിറവും നന്മയും പകര്‍ന്നുനല്‍കി മുസ്രിസ് പൈതൃകപദ്ധതി രാജ്യത്തിന്‍െറ പ്രഥമപൗരന്‍ ലോകത്തിന് സമര്‍പ്പിച്ചു. 3000 വര്‍ഷത്തെ സംസ്കൃതിയും 41 രാജ്യങ്ങളുമായുള്ള വ്യാപാരപാതയായ സ്പൈസ് റൂട്ടും വീണ്ടെടുക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമാണ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്തത്. രാവിലെ 10.40 നാണ് രാഷ്ട്രപതി വേദിയിലത്തെിയത്. മുസ്രിസിന്‍െറ ചരിത്രവും സവിശേഷതകളും വാണിജ്യ -സംസ്കൃതിയും 16 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ രാഷ്ട്രപതി ഓര്‍മിപ്പിച്ചു. മുസ്രിസിന്‍െറ ഗരിമയും പെരുമയും കോറിയിട്ട ഹ്രസ്വചിത്രവും കടലിന്‍െറ പശ്ചാത്തലത്തില്‍ ഒരുക്കിയ പായ്ക്കപ്പല്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചതും രാഷ്ട്രപതി അടക്കം വിശിഷ്ട വ്യക്തികള്‍ ആസ്വദിച്ചു. തുടര്‍ന്ന് പദ്ധതിയുടെയും വെബ്സൈറ്റിന്‍െറയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ ഉപഹാരമായ പായ്ക്കപ്പലിന്‍െറ ചെറിയ രൂപവും പദ്ധതിയുടെ ബുക്ലെറ്റും ഗവര്‍ണര്‍ പി. സദാശിവം രാഷ്ട്രപതിക്ക് സമ്മാനിച്ചു. ഉച്ചക്ക് 12ഓടെ ചടങ്ങ് പൂര്‍ത്തിയാക്കി രാഷ്ട്രപതി ഹെലികോപ്ടറില്‍ കോഴിക്കോട്ടേക്ക് തിരിച്ചു. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാവാനും രാഷ്ട്രപതിയെ നേരില്‍കാണാനും ആയിരങ്ങളാണ് കെ.കെ.ടി.എം കോളജിലെ അന്തര്‍ദേശീയ റിസര്‍ച് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലത്തെിയത്. 1000 പേര്‍ക്ക് മാത്രമാണ് പ്രവേശം നല്‍കിയത്. ഇതോടെ ഏറെ ആളുകള്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന് പുറത്ത് കാത്തുനിന്നു. കോളജിനോട് ചേര്‍ന്ന് ഒരുക്കിയ ഹെലിപാഡിലും ജനം തടിച്ചുകൂടി. കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. കര്‍ശന പരിശോധനക്ക് ശേഷമാണ് കണ്‍വെന്‍ഷന്‍ സെന്‍ററിലേക്ക് ആളുകളെ കടത്തിവിട്ടത്. മുസിരിസ് പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 94 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 52 കോടി സംസ്ഥാന സര്‍ക്കാറും 42 കോടി കേന്ദ്രസര്‍ക്കാറുമാണ് നല്‍കുക. ഒന്നാംഘട്ടത്തില്‍ 18 മ്യൂസിയം- ഹെറിറ്റേജ് സൈറ്റുകള്‍ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 11 എണ്ണത്തിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്. എല്ലാ സൈറ്റുകളെയും ബന്ധപ്പെടുത്തി ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ട് സര്‍വിസ് നടത്തുന്നുണ്ട്. പാലിയം പാലസ്, പാലിയം നാലുകെട്ട്, പറവൂര്‍ സിനഗോഗ്, ചേന്ദമംഗലം സിനഗോഗ്, കേസരി ബാലകൃഷ്ണപിള്ള, സഹോദരന്‍ അയ്യപ്പന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മ്യൂസിയങ്ങളും കോട്ടപ്പുറം കോട്ട, പള്ളിപ്പുറം കോട്ട, പറവൂര്‍, കൊടുങ്ങല്ലൂര്‍ മാര്‍ക്കറ്റുകള്‍, കോട്ടപ്പുറം വാട്ടര്‍ ഫ്രണ്ട്, ഈസ്റ്റ് സ്ട്രീറ്റ്, ഗോതുരുത്ത് ചവിട്ടുനാടക സെന്‍റര്‍ ഹെറിറ്റേജ് സൈറ്റുകളുമാണ് പ്രവര്‍ത്തനം ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.