ചാലക്കുടി: പൗലോസ് താക്കോല്‍ക്കാരന്‍ പാര്‍ക്കില്‍ നവീകരണത്തിന്‍െറ ഭാഗമായി അദ്ദേഹത്തിന്‍െറ പ്രതിമ സ്ഥാപിച്ചത് വിവാദമാകുന്നു. നിലവില്‍ അയ്യങ്കാളി പ്രതിമയുള്ളിടത്ത് പുതുതായി താക്കോല്‍ക്കാരന്‍െറ പ്രതിമ സ്ഥാപിച്ചത് നവോത്ഥാന നായകനായ അയ്യങ്കാളിയെ അപമാനിക്കാനാണെന്ന് ദലിത് വിഭാഗങ്ങള്‍ ആരോപിച്ചു. ഇവരുടെ പരാതിയത്തെുടര്‍ന്ന് ചാലക്കുടി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി നിയോഗിച്ച കമീഷന്‍ ശനിയാഴ്ച വൈകീട്ട് തെളിവെടുപ്പ് നടത്തി. അഡ്വ. ധന്യയുടെ നേതൃത്വത്തിലുള്ള കമീഷനാണ് തെളിവെടുത്തത്. വൈകീട്ട് ദലിത് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സൗത് ജംങ്ഷനില്‍ പ്രതിഷേധയോഗം ചേര്‍ന്നു. പാര്‍ക്കിന്‍െറ നവീകരണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഉയര്‍ന്ന എതിര്‍പ്പ് നഗരസഭയെ വെട്ടിലാക്കി. ചാലക്കുടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പൗലോസ് താക്കോല്‍ക്കാരന്‍ പാര്‍ക്ക് കാലങ്ങളായി കാടുപിടിച്ച് കിടക്കുകയായിരുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയാണ് അപ്പോളോ ടയേഴ്സുമായി സഹകരിച്ച് നവീകരണം നടത്താന്‍ തീരുമാനിച്ചത്. രണ്ടുമാസമായി നവീകരണം നടന്നുവരുകയായിരുന്നു. പാര്‍ക്കില്‍ ദലിത് വിഭാഗങ്ങള്‍ അയ്യങ്കാളി പ്രതിമ സ്ഥാപിച്ചിരുന്നു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൗലോസ് താക്കോല്‍ക്കാരന്‍െറ പ്രതിമ സ്ഥാപിച്ചതോടെയാണ് എതിര്‍പ്പുമായി ദലിത് വിഭാഗങ്ങള്‍ രംഗത്തത്തെിയത്. പരിമിതമായ സ്ഥലത്ത് രണ്ട് പ്രതിമകള്‍ സ്ഥാപിക്കാന്‍ കഴിയില്ളെന്നാണ് ദലിദ് സംഘടനകള്‍ പറയുന്നത്. അവസാനനിമിഷം വലിയ രൂപത്തില്‍ സ്ഥാപിച്ചത് അയ്യങ്കാളി പ്രതിമയെ പാര്‍ശ്വവത്കരിക്കാനാണ്. ജില്ല പഞ്ചായത്ത് അംഗവും ജനതാദള്‍ പ്രാദേശിക നേതാവും മാത്രമായിരുന്ന പൗലോസ് താക്കോല്‍ക്കാരന് ചാലക്കുടിയുടെ ചരിത്രത്തില്‍ അത്ര പ്രധാന്യമില്ല. താക്കോല്‍ക്കാരന് പൊലീസ് സ്റ്റേഷന്‍ റോഡില്‍ സ്മാരകമുള്ളപ്പോള്‍ ഇവിടെ പ്രതിമ സ്ഥാപിച്ചത് ദുരുദ്ദേശ്യത്തോടെയാണെന്നും അവര്‍ ആരോപിച്ചു. അതിനിടെ പാര്‍ക്ക് നവീകരണം വേണ്ടത്ര ശരിയായില്ളെന്ന് ആക്ഷേപമുണ്ട്. നഗരസഭ അഞ്ചുലക്ഷം രൂപയും അപ്പോളോ ടയേഴ്സ് എട്ട് ലക്ഷത്തോളം രൂപയും ചെലവഴിച്ചാണ് നവീകരിക്കുന്നത്. തുരുമ്പിച്ച പഴയ കളിയുപകരണങ്ങള്‍ പെയിന്‍റടിച്ച് വെച്ചിരിക്കുകയാണ്. ടയര്‍ കമ്പനി പ്രചാരണാര്‍ഥം നിരവധി പഴയ ടയര്‍ ചായം തേച്ച് വെച്ചിട്ടുമുണ്ട്. പാര്‍ക്ക് സ്ഥലം കൈയേറി വ്യക്തി നടത്തുന്ന മില്‍മ ബൂത്ത് ഒഴിപ്പിച്ചിട്ടില്ളെന്നും പരാതി നിലനില്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.