കുന്നംകുളം: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ളപദ്ധതികളുടെ ഭാഗമായ ഗുണഭോക്തൃ സമിതികളുടെ യോഗം വിളിക്കാത്തതില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. കുടിവെള്ള ക്ഷാമത്തെക്കുറിച്ച് അംഗങ്ങള്‍ പരാതികള്‍ ഉന്നയിക്കുന്നതിനിടയിലാണ് സമിതി വിളിച്ച് ചേര്‍ക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. വേനല്‍ തുടങ്ങിയതോടെ മൂന്നാമത്തെ കൗണ്‍സിലിലാണ് കുടിവെള്ളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. പുതിയ ഭരണസമിതി വന്നതോടെ പല പദ്ധതികളുടെയും ഭാരവാഹികള്‍ കൗണ്‍സിലര്‍മാരോട് സഹകരിക്കുന്നില്ളെന്നാണ് പരാതി. ഇത് പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല. പൊതുമരാമത്ത് കമ്മിറ്റി ഇതില്‍ വീഴ്ച വരുത്തുന്നതായും ഭരണപക്ഷ അംഗങ്ങള്‍ ആരോപിച്ചു. മാര്‍ച്ച് ആദ്യത്തില്‍ സമിതി ഭാരവാഹികളുടെ യോഗം വിളിച്ച് പദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തും. ഹെര്‍ബര്‍ട്ട് റോഡിലെ നഗരസഭ ഷോപ്പിങ് കോംപ്ളക്സില്‍ വൈദ്യുതി, വെള്ളം, ടോയ്ലറ്റ് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കും. സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷം ലേലം വിളിച്ച് മുറികള്‍ എടുത്തവരില്‍നിന്ന് വാടക ഈടാക്കിയാല്‍ മതിയെന്നും തീരുമാനിച്ചു. നഗരസഭ പ്രദേശത്ത് നൈറ്റ് ഷെല്‍ട്ടര്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടത്തെുന്നതിനും തീരുമാനിച്ചു. ചെയര്‍മാന്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.