തൃശൂര്‍: കേരളം ആരോഗ്യ -മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍െറ ഹബ്ബായി മാറിയെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. രണ്ട് മേഖലകള്‍ക്കും ഇത്ര പ്രാധാന്യം നല്‍കിയ കാലഘട്ടമില്ളെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ ആശുപത്രിയുടെ ഒ.പി ബ്ളോക്കിന്‍െറ പ്രവര്‍ത്തനോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി 1,200 കോടി രൂപയുടെ മരുന്ന് യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് സൗജന്യമായി വിതരണം ചെയ്തു. കാരുണ്യ ഫാര്‍മസികള്‍ വഴി 93 ശതമാനം ബ്രാന്‍ഡഡ് മരുന്ന് സൗജന്യമായി നല്‍കി. ആരോഗ്യ മേഖലക്ക് 52 ശതമാനം അധിക വിഹിതമാണ് ഇത്തവണ ബജറ്റില്‍ വകയിരുത്തിയത്. മെഡിക്കല്‍ കോളജുകള്‍ അഞ്ചില്‍നിന്ന് 16 ആയി ഉയര്‍ന്നു. 5,500ഓളം പുതിയ തസ്തിക സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫിന്‍െറ കുറവും മറ്റു പരിമിതികളും പരിഹരിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഓഡിയോളജി യൂനിറ്റ് മന്ത്രി സി.എന്‍. ബാലകൃഷ്ണനും പവര്‍ ലോണ്‍ട്രി യൂനിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാറും ഉദ്ഘാടനം ചെയ്തു. പുതിയ ബ്ളോക്കിലേക്ക് ഫര്‍ണിച്ചര്‍ സംഭാവന ചെയ്ത ജോയ് ആലുക്കാസിന് മന്ത്രി ശിവകുമാര്‍ ഉപഹാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.