തൃശൂര്‍: ജനകീയാസൂത്രണ പദ്ധതിവിഹിതം ചെലവഴിക്കുന്ന പദ്ധതി ഭേദഗതികള്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. 2015-16 ജനകീയാസൂത്രണപദ്ധതി ഭേദഗതി പ്രോജക്ട് ലിസ്റ്റുകള്‍ സംബന്ധിച്ച ചര്‍ച്ചക്കായി വിളിച്ച യോഗത്തിലാണ് പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയത്. ശനിയാഴ്ച പ്ളാനിങ് കമ്മിറ്റി യോഗത്തില്‍ അംഗീകാരത്തിനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. രാവിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗവും ഉച്ചകഴിഞ്ഞ് കൗണ്‍സില്‍ യോഗവും ചേരുകയായിരുന്നു. കൗണ്‍സിലര്‍മാരെയും മാധ്യമങ്ങളെയും യോഗത്തിന്‍െറ അന്നുതന്നെ അറിയിച്ച് വിളിച്ച കൗണ്‍സിലിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷത്തിന്‍െറ വിമര്‍ശം. ഡെപ്യൂട്ടി മേയറും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും തമ്മിലുള്ള തര്‍ക്കമാണ് പദ്ധതി ഭേദഗതി ചര്‍ച്ച ചെയ്യുന്നതിനുള്ള കൗണ്‍സില്‍ വൈകിപ്പോയതെന്നും പദ്ധതിവിഹിതം ചെലവഴിക്കാതെ നഷ്ടപ്പെടുത്താനുള്ള നീക്കമാണ് ഭരണപക്ഷം നടത്തുന്നതെന്നും പ്രതിപക്ഷത്തുനിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ജോണ്‍ ഡാനിയേലും എ.പ്രസാദും ഉന്നയിച്ചു.ദിവസങ്ങള്‍ക്കുമുമ്പ് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പങ്കെടുത്തില്ല. ഭരണപക്ഷത്തുനിന്നുള്ള തര്‍ക്കമാണ് പദ്ധതി ഭേദഗതികള്‍ക്കുള്ള അനുമതിക്ക് വൈകിപ്പിക്കാന്‍ കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡി.പി.സിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ട അവസാന ദിവസത്തില്‍ അടിയന്തര കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് അജണ്ടക്ക് അംഗീകാരം നേടുന്നത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. എം. മുകുന്ദന്‍ കുറ്റപ്പെടുത്തി. മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ചെറുതും വലുതുമായ 158 പദ്ധതികളാണ് ഭേദഗതി പദ്ധതികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.