ഇക്കോ ടൂറിസം പദ്ധതി അനുവദിക്കാന്‍ സബ് കലക്ടറുടെ തിരക്കിട്ട സന്ദര്‍ശനം

പാവറട്ടി: ജില്ലയിലെ സമൃദ്ധമായ കണ്ടല്‍വനം വെട്ടി നശിപ്പിച്ച പനക്കല്‍ രവിക്ക് ജില്ലാ ഭരണകൂടം പുതിയ പദ്ധതി അനുവദിക്കുന്നു. ഇക്കോ ടൂറിസം പദ്ധതിക്ക് വേണ്ടിയുള്ള ഇയാളുടെ നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സബ് കലക്ടര്‍ ഹരിത വി. കുമാര്‍ രവിയുടെ പുഴയോട് ചേര്‍ന്ന ഭൂമി സന്ദര്‍ശിച്ചു. രവിയും ഒപ്പമുണ്ടായിരുന്നു. ബോട്ടിങ്, കണ്ടല്‍ വനവീക്ഷണം തുടങ്ങിയ പരിപാടികളാണ് ഇക്കോ ടൂറിസം പദ്ധതിയില്‍ രവി വിഭാവനം ചെയ്യുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ അനധികൃതമായി രവി കൈവശപ്പെടുത്തിയ ഭൂമിക്ക് രേഖയുണ്ടാക്കുകയും അതിലേക്ക് വഴിവെട്ടുകയുമാണ് ലക്ഷ്യം. 150 മീറ്റര്‍ നീളത്തില്‍ മൂന്നര മീറ്റര്‍ വീതിയില്‍ വ്യാപകമായി കണ്ടല്‍ക്കാട് വെട്ടി നശിപ്പിച്ചത് അന്വേഷിക്കാന്‍ നേരമില്ലാത്തവരാണ് രവിയുടെ ടൂറിസം പദ്ധതിക്ക് സാങ്കേതിക അനുമതി നല്‍കാന്‍ ഓടിക്കിതച്ചത്തെിയത് എന്നതാണ് ഏറെ കൗതുകകരം. കണ്ടല്‍ വെട്ടിയത് സംബന്ധിച്ച് കലക്ടര്‍ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെ കണ്ടല്‍വെട്ടിയത് അറിഞ്ഞില്ളെന്ന മട്ടിലാണ് സബ് കലക്ടര്‍ സ്ഥലത്ത് എത്തിയത്. സബ് കലക്ടറോടൊപ്പം ഉണ്ടായിരുന്ന പാവറട്ടി വില്ളേജ് ഓഫിസര്‍ സി.എസ്. അജയഘോഷ് രവിയുടെ കണ്ടല്‍ നശീകരണം ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, രവി ഇടപെട്ട് വിഷയം മാറ്റി. കണ്ടല്‍ വെട്ടിയതറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയതായി മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ ഡി.എഫ്.ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും എന്ന് പറഞ്ഞ് സബ് കലക്ടര്‍ തടിയൂരി. രവിയുടെ സ്ഥലം സന്ദര്‍ശിച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിനും അവര്‍ വ്യക്തമായി മറുപടി പറഞ്ഞില്ല. തീരദേശത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ വന്നതാണെന്നും അതോടൊപ്പം രവിയുടെ ഭൂമി സന്ദര്‍ശിച്ചതാണെന്നും മാത്രമായിരുന്നു സബ് കലക്ടറുടെ മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.