പാവറട്ടി: കൂരിക്കാട് റിസോര്‍ട്ട് നിര്‍മാണം വിജിലന്‍സിനെകൊണ്ട് അന്വേഷിപ്പിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് യോഗം തീരുമാനിച്ചു. പഞ്ചായത്ത് അടിയന്തര ഭരണ സമിതി യോഗത്തില്‍ വ്യാഴാഴ്ച ഇതേച്ചൊല്ലി ബഹളമുണ്ടായി. യു.ഡി.എഫിലെ വിമല സേതുമാധവനാണ് പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് ഇത് ഭരണസമിതി ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഈ വിഷയം വന്നത് കൈയാങ്കളിയിലത്തെിയിരുന്നു. ബ്രഹ്മകുളം സ്വദേശി ഏറച്ചം വീട്ടില്‍ മുഹമ്മദ് ബഷീര്‍ സിനിമ ചിത്രീകരണത്തിന് താല്‍ക്കാലികമായി നിര്‍മിച്ചതാണ് റിസോര്‍ട്ട്. ഇത് ഫെബ്രുവരി ആറിന് മുമ്പ് പൊളിച്ച് മാറ്റാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍,സ്റ്റേ ചെയ്ത് ഗവണ്‍മെന്‍റ് സെക്രട്ടറിയില്‍ നിന്ന് മുഹമ്മദ് ബഷീര്‍ ഉത്തരവ് സമ്പാദിച്ചിരുന്നു. ഇതാണ് വിഷയങ്ങള്‍ക്ക് കാരണം. സ്റ്റേക്ക് അവസരം ഒരുക്കിയതിന് ഉത്തരവാദി പ്രസിഡന്‍റാണെന്നും പഞ്ചായത്തിന്‍െറ ഉത്തരവ് നടപ്പാക്കാത്തതിന്‍െറ കാരണവും ആവശ്യപ്പെട്ടാണ് ബഹളവും കൈയ്യാങ്കളിയും പ്രസിഡന്‍റിനെ തടഞ്ഞുവെക്കലും ഉണ്ടായത്. ഈ യോഗത്തിലെ തീരുമാനപ്രകാരമാണ് വ്യാഴാഴ്ച വിഷയം പ്രധാന അജണ്ടയായി അടിയന്തര യോഗം ചേര്‍ന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.