കയ്പമംഗലം: കൂരിക്കുഴിയില്‍ മൊബൈല്‍ ഫോണ്‍ പണയപ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മൂന്നുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പിതാവിനെയും രണ്ടു മക്കളെയും മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്പില്‍ അബ്ദുല്‍ മജീദ് (52), മക്കളായ നിസാമുദ്ദീന്‍ (21), സൈനുദ്ദീന്‍(20) എന്നിവരെയാണ് എസ്.ഐ കൈലാസനാഥും പൊലീസുകാരായ മുഹമ്മദ് റാഫി, വിനോദ് എന്നിവരും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വധശ്രമത്തിന് ഇവര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. സുഹൃത്തും പരിസരവാസിയുമായ താനത്തുപറമ്പില്‍ റഫീഖ് മൊബൈല്‍ ഫോണ്‍ പണയപ്പെടുത്തി നിസാമുദ്ദീനില്‍ നിന്നും ആയിരം രൂപ വാങ്ങിയിരുന്നു. പണം ചോദിച്ച് രാത്രി നിസാമുദ്ദീന്‍െറ വീട്ടിലത്തെിയ റഫീഖിനെയും സുഹൃത്ത് ഷാഫിയെയും പ്രതികളായ മൂന്നു പേരും ചേര്‍ന്ന് ചുറ്റിക കൊണ്ടും വെട്ടുകത്തി കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലക്കും കൈക്കും വെട്ടേറ്റ രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഘട്ടനത്തിനിടെ നിസാമുദ്ദീനും വെട്ടേറ്റിരുന്നു. ഇതില്‍ റഫീഖ്, ഷാഫി എന്നിവര്‍ക്കെതിരെയും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.