തേക്കിന്‍കാടിന് ചുറ്റും കോണ്‍ക്രീറ്റ് ചെയ്ത നടപ്പാത ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വെട്ടിപ്പൊളിച്ചു

തൃശൂര്‍: തേക്കിന്‍കാട് മൈതാനത്തിന് ചുറ്റം നടപ്പാത നിര്‍മിക്കാനായി കോണ്‍ക്രീറ്റ ചെയ്ത ഭാഗങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വെട്ടിപ്പൊളിച്ചു. ചൊവ്വാഴ്ച രാവിലെ മുതലാണ് നടപ്പാത വെട്ടിപ്പൊളിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്തത്. തേക്കിന്‍കാട് നവീകരണത്തിന്‍െറ ഭാഗമായാണ് നടപ്പാത നിര്‍മിക്കാന്‍ രണ്ടരക്കോടിയുടെ പദ്ധതിയില്‍ ഒരുകോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. അതിന്‍െറ ഭാഗമായാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ നിര്‍മാണം ആരംഭിച്ചത്. നിര്‍മിതി കേന്ദ്രത്തിനാണ് ചുമതല. അതിന്‍െറ ഭാഗമായി നടപ്പാത കോണ്‍ക്രീറ്റ് ചെയ്തു. എന്നാല്‍, അതില്‍ നടുവിലാല്‍ ഭാഗത്തുള്ള 50 മീറ്ററിലധികം ദൂരത്തിലുള്ള ഭാഗത്താണ് ചൊവ്വാഴ്ച രാവിലെ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചത്. ബി.എസ്.എന്‍.എല്ലിന്‍െറ മണ്ണിനടിയിലൂടെയുള്ള കേബ്ള്‍ പുന$സ്ഥാപിക്കുന്നതിനായാണ് നടപ്പാത വെട്ടിപ്പൊളിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നടപ്പാത നിര്‍മാണത്തിനുള്ള അനുവാദം കരാറുകാര്‍ക്ക് കൊടുത്തുകഴിഞ്ഞാല്‍ അവരുടെ ഹിതാനുസരണം പൊളിക്കുകയോ പണിയുകയോ ചെയ്യുമെന്നും അതില്‍ ഇടപെടില്ളെന്നും വളരെ ലാഘവത്തോടെയുള്ള മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. എന്നാല്‍, വന്‍തുക ചെലവാക്കി കോണ്‍ക്രീറ്റ് പണികള്‍ ചെയ്ത ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചുമാറ്റി പൊതുപണം നഷ്ടപ്പെടുത്തുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കരിങ്കല്‍പൊടി വിതറി ലെവല്‍ ചെയ്ത ഭാഗം ബി.എസ്.എന്‍.എല്ലിന്‍െറ കേബ്ള്‍ സ്ഥാപിക്കാന്‍ 15 ദിവസത്തേക്ക് വിട്ടുകൊടുത്തുവെന്ന വിശദീകരണവും നിര്‍മിതി കേന്ദ്രം അധികൃതര്‍ നല്‍കുന്നു. നടപ്പാതയില്‍ പാറപ്പൊടിയടിച്ച് ഗ്രാനൈറ്റ് പാകുന്ന ജോലിയാണ് ഇവിടെ നടന്നുവന്നത്. അതിനിടെയാണ് ഇപ്പോള്‍ വെട്ടിപ്പൊളിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.