രാഷ്ട്രപതിയുടെ സന്ദര്‍ശനം; സുരക്ഷ വിലയിരുത്തി

ഗുരുവായൂര്‍: രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ദര്‍ശനത്തിന് മുന്നോടിയായ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ വി.രതീശന്‍െറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 26നാണ് രാഷ്ട്രപതി ഗുരുവായൂരിലത്തെുന്നത്. വൈകീട്ട്് നാലിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറിലത്തെുന്ന രാഷ്ട്രപതി കാറിലാണ് ഗുരുവായൂരിലെ ശ്രീവത്സം ഗെസ്റ്റ് ഹൗസിലത്തെുക. ശ്രീകൃഷ്ണ കോളജ് മുതല്‍ ശ്രീവത്സം വരെയുള്ള റോഡുകള്‍ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തും. രാഷ്ട്രപതി വിശ്രമിക്കുന്ന ശ്രീവത്സം ഗെസ്റ്റ് ഹൗസിലെ ഒന്നാം നമ്പര്‍ സ്യൂട്ടിലും അറ്റകുറ്റപ്പണികള്‍ നടത്തും. വൈകീട്ട് 4.30 ഓടെ ക്ഷേത്രനട തുറക്കുന്നതിന് മുമ്പ് രാഷ്ട്രപതി ക്ഷേത്രത്തിലത്തെും. നട തുറന്നയുടന്‍ ദര്‍ശനം നടത്തി അഞ്ചോടെ മടങ്ങും. ഭക്തര്‍ക്ക് ദര്‍ശനത്തിന് പ്രയാസം സൃഷ്ടിക്കാത്ത വിധത്തിലാണ് ക്രമീകരണങ്ങള്‍ നടത്തുന്നത്. രാഷ്ട്രപതി മടങ്ങും വരെ ക്ഷേത്രത്തിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശം ഉണ്ടാവില്ല. ശ്രീവത്സം ഗെസ്റ്റ്ഹൗസ് മുതല്‍ ക്ഷേത്രം വരെ ബാരിക്കേഡ് നിര്‍മിക്കും. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാവും. 2500 ഓളം പൊലീസുകാരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിക്കുന്നത്. ദേവസ്വം കമീഷണര്‍ എ.അജിത്കുമാര്‍, സബ് കലക്ടര്‍ ഹരിത വി. കുമാര്‍, എ.സി.പിമാരായ ആര്‍.ജയചന്ദ്രന്‍പിള്ള, ബാബുരാജ്, ദേവസ്വം ഭരണസമിതിയംഗങ്ങളായ അഡ്വ. എ. സുരേശന്‍, കെ.കുഞ്ഞുണ്ണി, അഡ്മിനിസ്ട്രേറ്റര്‍ സി.എന്‍.അച്യുതന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.