കൊടകര: കൊടകര-വെള്ളിക്കുളങ്ങര പൊതുമരാമത്ത് റോഡ് നവീകരണം ബി.ഡി. ദേവസി എം.എല്‍.എ ഉദ്ഘാടനംചെയ്തു. മൂന്നുകോടി ചെലവില്‍ മെക്കാഡം ടാറിങ് നടത്തിയാണ് നവീകരിക്കുന്നത്. ചാലക്കുടി-പുതുക്കാട് മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളിലൂടെ പോകുന്ന റോഡിന്‍െറ കൊടകര ടൗണ്‍ മുതല്‍ വാസുപുരം വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാവും. കൊടകര മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള 12 കിലോമീറ്റര്‍ റോഡിന്‍െറ ആദ്യ മൂന്നുകിലോമീറ്റര്‍ മാത്രമാണ് ഏഴ് മീറ്റര്‍ വരെ വീതിയില്‍ പുനര്‍നിര്‍മിക്കുക. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റോഡില്‍ മാര്‍ക്കിങ്ങുകളും ദിശാബോര്‍ഡുകളും രാത്രിയാത്ര സൗകര്യത്തിനായി റിഫ്ളക്ടറുകളും സ്ഥാപിക്കും. മഴവെള്ളം ഒഴുക്കാനായി കോണ്‍ക്രീറ്റ് കാനയും നിര്‍മിക്കും. വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നവീകരണം. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ രണ്ട് വട്ടം ടെന്‍ഡര്‍ വിളിച്ചിട്ടും കരാറുകാരെ കിട്ടിയില്ല. അതോടെ നിര്‍മാണം വൈകി. അതേസമയം, കൊടകര -വെള്ളിക്കുങ്ങര റോഡില്‍ വാസുപുരം മുതല്‍ വെള്ളിക്കുളങ്ങര വരെ ഒമ്പതുകിലോമീറ്റര്‍ നവീകരണത്തിന് നടപടിയുണ്ടായിട്ടില്ല. കുഴികള്‍ നിറഞ്ഞതിനാല്‍ ഇതിലൂടെ യാത്ര ദുരിതം നിറഞ്ഞതാണ്. നിര്‍മാണോദ്ഘാടനത്തില്‍ പ്രഫ.സി. രവീന്ദ്രനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ളോക് പഞ്ചയാത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍, ബ്ളോക് പഞ്ചായത്തംഗം വി.വി. ജസ്റ്റിന്‍, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. പ്രസാദന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. സുബ്രന്‍, കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. സുധ, എന്‍ജിനീയര്‍മാരായ ബല്‍ദേവ്, അശോകന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.