കൊടുങ്ങല്ലൂര്‍: ശോച്യമെന്ന് നിങ്ങള്‍ എന്നും പരാതിപ്പെട്ടിരുന്ന നഗരത്തിലെ ബസ് സ്റ്റാന്‍ഡ് സുന്ദരിയാകുന്നു. ബസ് സ്റ്റാന്‍ഡ് ടൈല്‍ വിരിച്ച് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമായി. പൊട്ടിയൊലിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനും മഴയൊന്ന് ചാറിയാല്‍ മലിനജലത്തില്‍ അകപ്പെടുന്ന ബസ് സ്റ്റാന്‍ഡും ഭരണാധികാരികള്‍ക്ക് എന്നും തലവേദനയായിരുന്നു. ഇതിന് പരിഹാരമായാണ് ടൈല്‍ വിരിക്കുന്നത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52 ലക്ഷം ചെലവഴിച്ചാണ് നവീകരണം. കാന നിര്‍മിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനും പദ്ധതിയുണ്ട്. ടൈല്‍ വിരിക്കുന്ന പ്രവൃത്തി നഗരസഭ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എസ്. കൈസാബ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ ഷീല രാജ്കമല്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ സി.കെ. രാമനാഥന്‍, പി.എന്‍. രാമദാസ്, ശോഭ ജോഷി, തങ്കമണി സുബ്രഹ്മണ്യന്‍, കൗണ്‍സിലര്‍ ബിന്ദു പ്രദീപ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി.വി. ലതേഷ്കുമാര്‍ സ്വാഗതവും എം.ഇ.പി.കെ. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.