ബജറ്റ് വിഹിതം നാമമാത്രം: സുവോളജിക്കല്‍ പാര്‍ക്ക് നിര്‍മാണം അനിശ്ചിതത്വത്തില്‍

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ തുക ബജറ്റില്‍ വകയിരുത്താത്തതില്‍ പ്രതിഷേധിക്കാനും സമര പരിപാടികള്‍ ആവിഷ്കരിക്കാനും സംഘടനാ പ്രതിനിധികളുടെ യോഗം ഞായറാഴ്ച രാവിലെ 10ന് തൃശൂര്‍ വിവേകോദയം സ്കൂളിന് സമീപത്തെ ഹിന്ദി വിദ്യാലയത്തില്‍ ചേരുമെന്ന് സര്‍വോദയമണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്‍റും ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറിയുമായ എം. പീതാംബരന്‍ അറിയിച്ചു. സുവോളജിക്കല്‍ പാര്‍ക്ക് ഒന്നാംഘട്ടം നിര്‍മാണത്തിന് 84 കോടി വേണം. ഇതില്‍ 40 കോടി അടുത്ത സാമ്പത്തിക വര്‍ഷം ആവശ്യമുണ്ട്. ബജറ്റില്‍ വെറും നാല് കോടിയാണ് നീക്കിവെച്ചത്. 50 കോടി വകയിരുത്തണമെന്ന് വനം വകുപ്പും സന്നദ്ധ സംഘടനകളും രേഖാമൂലം മുഖ്യമന്ത്രിയോടും ധനവകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.