തൃശൂര്‍: ജയിലുകളുടെ പ്രവര്‍ത്തന രീതികള്‍ മാറ്റി കുറ്റവാളികളെ തിരുത്തുന്ന കേന്ദ്രങ്ങളാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജയിലില്‍ നിര്‍മിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ വിറ്റ് കിട്ടുന്ന വരുമാനം ജയില്‍ വികസനത്തിനും തടവുകാരുടെ ക്ഷേമത്തിനും ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അത്യാധുനിക സജ്ജീകരണങ്ങളോടെ വിയ്യൂരില്‍ നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ അതീവ സുരക്ഷാ ജയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.എസ്.സി വഴി നിയമിക്കപ്പെട്ടവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയ ശേഷമേ അതീവ സുരക്ഷാ ജയില്‍ പ്രവര്‍ത്തനം തുടങ്ങൂ. ജയില്‍ യൂനിഫോം മാറ്റണമെന്ന ആവശ്യം അംഗീകരിക്കില്ല. തടവുകാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ജയില്‍ ജീവനക്കാരുടെ 900 ഒഴിവുകള്‍ നികത്തി. ജയില്‍ വകുപ്പിന് കീഴില്‍ സൊസൈറ്റി രൂപവത്കരിച്ച് തടവുകാരുടെ ഭക്ഷ്യോല്‍പന്ന വില്‍പന കാര്യക്ഷമമാക്കും. വനിതകള്‍ക്കും ജയില്‍, അഗ്നിശമന സേന എന്നിവയില്‍ ചേരാന്‍ അവസരമൊരുക്കി. ഗ്രേഡ്, പ്രമോഷന്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. തടവുകാര്‍ നിര്‍മിച്ച ഭക്ഷ്യവിഭവങ്ങളുടെ വില്‍പനയിലൂടെ ആറ് കോടി രൂപയോളം ലാഭമുണ്ടായതായും ചെന്നിത്തല പറഞ്ഞു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ അജിത ജയരാജന്‍, സി.എന്‍. ജയദേവന്‍ എം.പി, ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്, കലക്ടര്‍ വി. രതീശന്‍, കൗണ്‍സിലര്‍ വി.കെ. സുരേഷ് കുമാര്‍, മധ്യമേഖല ജയില്‍ ഡി.ഐ.ജി കെ. രാധാകൃഷ്ണന്‍, ഉത്തരമേഖല ജയില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപ്പറമ്പില്‍, ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജി ബി. പ്രദീപ്, പി.ഡബ്ള്യു.ഡി ചീഫ് എന്‍ജിനീയര്‍ എം. പെണ്ണമ്മ, ചീഫ് വെല്‍ഫെയര്‍ ഓഫിസര്‍ കെ.എ. കുമാരന്‍, കെ.ജെ.ഇ.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. തോമസ്, കെ.ജെ.എസ്.ഒ.എ സംസ്ഥാന പ്രസിഡന്‍റ് ഏലിയാസ് വര്‍ഗീസ്, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ്. സന്തോഷ് എന്നിവര്‍ സംബന്ധിച്ചു. വിയ്യൂര്‍ ജില്ലാ ജയിലിന്‍െറ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.