പുലിപ്പാറക്കുന്നില്‍ അഞ്ച് ദിവസം കുടിവെള്ളം മുടങ്ങി

കൊടകര: വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥമൂലം അഞ്ചുദിവസത്തോളം കുടിവെള്ളം കിട്ടാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് കൊടകര ഗ്രാമപഞ്ചായത്ത് ടാങ്കര്‍ലോറിയില്‍ വെള്ളമത്തെിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് സംവിധാനത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ വൈകിയതാണ് പ്രദേശത്തെ കുടിവെള്ളം മുട്ടിച്ചത്. കൊടകര മാര്‍ക്കറ്റിനടുത്ത് വിതരണ പൈപ്പ് പൊട്ടിയതാണ് കാരണം. ഇത് പുന$സ്ഥാപിക്കാന്‍ വൈകിയത് അധികൃതരുടെ അനാസ്ഥമൂലമാണെന്നാണ് ആക്ഷേപം. പുലിപ്പാറക്കുന്നില്‍ അഞ്ഞൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കിണറുകള്‍ വറ്റിയതോടെ വെള്ളത്തിന് ഒരു നിവൃത്തിയുമില്ലാതെ വലയുകയാണ് ഇവിടത്തെ കുടുംബങ്ങള്‍. പരാതിയെ തുടര്‍ന്ന് കൊടകര ഗ്രാമപഞ്ചായത്ത് ഇടപെട്ട് വാഹനത്തില്‍ വെള്ളമത്തെിക്കുകയായിരുന്നു. 3000 ലിറ്റര്‍ ശേഷിയുള്ള ടാങ്കുകളില്‍ പലതവണയായി വെള്ളം എത്തിച്ചാണ് വിതരണം നടത്തിയത്. വീടുകളുടെയെല്ലാം മുന്നില്‍ നിരവധി പാത്രങ്ങളുമായി വീട്ടുകാര്‍ കാത്തിരിക്കുകയായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ വെള്ളമത്തൊറുള്ളൂ എന്നും ഇവര്‍ പറഞ്ഞു. വേനല്‍ കനത്തതോടെ പ്രദേശത്തെ കുടുംബങ്ങള്‍ക്ക് കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടെക്കുള്ള കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.