ചാവക്കാട്: ഇന്ത്യന്‍ ആര്‍മിക്കുവേണ്ടി നിര്‍മിച്ച ടെട്രാ ട്രക്കുകള്‍ മണലിലൂടെയുള്ള പരീക്ഷണ ഓട്ടത്തിന് ചാവക്കാട് ബീച്ചിലത്തെി. എട്ടും ആറും ചക്രങ്ങളുള്ള വാഹനങ്ങളാണ് മണല്‍ യാത്ര പരീക്ഷണത്തിനായി (സാന്‍ഡ് ഡ്രൈവ് ടെസ്റ്റ്) ബുധനാഴ്ച വൈകീട്ട് ചാവക്കാട് ബീച്ചിലത്തെിയത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് എര്‍ത്ത് മൂവിങ് ലിമിറ്റഡ് കമ്പനിയുടെ (ബി.ഇ.എം.എല്‍) പാലക്കാട്ടെ ഫാക്ടറിയില്‍ നിര്‍മിച്ച ആറുചക്ര ടെട്രാ ട്രക്കും കര്‍ണാടകയില്‍ നിര്‍മിച്ച എട്ടുചക്ര വാഹനവുമാണ് കടപ്പുറത്തെ പൂഴിയില്‍ കരുത്ത് കാട്ടാനത്തെിയത്. സൈനിക വാഹനങ്ങള്‍ നാട്ടുകാര്‍ക്ക് കൗതുകമായി. റോഡ്, മണല്‍, വെള്ളം തുടങ്ങി വത്യസ്ത പ്രതലങ്ങളില്‍ വലിയ ഭാരങ്ങള്‍ വഹിച്ച് നീങ്ങാന്‍ കഴിയുന്ന ഈ വാഹനത്തിന് ടയറുകളില്‍ സ്വയം കാറ്റ് നിറക്കാനും നീക്കം ചെയ്യാനുമുള്ള സംവിധാനമുണ്ട്. നദികള്‍ക്ക് കുറുകെ കടക്കേണ്ട സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക പാലം നിര്‍മിക്കാനുള്ള ടെക്നോളജി, അപകട ഘട്ടങ്ങളില്‍ മറ്റു വാഹനങ്ങളുടെ സഹായമില്ലാതെ സ്വയം കെട്ടിവലിക്കാനുള്ള (ക്രെയിന്‍) സംവിധാനം എന്നിവയും പ്രത്യേകതയാണ്. ചെകോസ്ളൊവാക്യയില്‍നിന്ന് ഇറക്കുമതി ചെയ്ത എന്‍ജിനാണ് ടെട്രാ ട്രക്കുകളുടെ കരുത്ത്. ഈ വാഹനങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 2014ല്‍ ഉയര്‍ന്ന 750 കോടിയുടെ അഴിമതി ആരോപണം വന്‍ വിവാദമുയര്‍ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.