സ്കാനിങ് സെന്‍ററുകള്‍ നിരീക്ഷണത്തില്‍

തൃശൂര്‍: ഗര്‍ഭിണികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ സ്കാനിങ്ങിലൂടെ ലിംഗനിര്‍ണയം നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ചൊവ്വാഴ്ച നടന്ന ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ യോഗം തീരുമാനിച്ചു. ജില്ലയിലെ സ്കാനിങ് സെന്‍ററുകളെ നിരീക്ഷിക്കണമെന്ന് അധികൃതര്‍ ഗവ. ഡോക്ടര്‍മാക്ക് നിര്‍ദേശം നല്‍കി. 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ട്. ഇവര്‍ ലിംഗ നിര്‍ണയം നടത്തി ഭ്രൂണഹത്യ നടത്തുന്നതായി ആക്ഷേപം വ്യാപകമാണ്. രജിസ്റ്റര്‍ ചെയ്യാത്ത സ്കാനിങ് സെന്‍ററുകള്‍ക്കെതിരെ നടപടി എടുക്കാനും നിര്‍ദേശം നല്‍കി. റേഡിയോളജി, ഗൈനക്കോളജി വിഭാഗത്തില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ളോമയോ ലഭിച്ചവര്‍ മാത്രമെ സ്കാനിങ് നടത്താവൂ. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്കാനിങ് സെന്‍ററുകള്‍ പൂട്ടിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഡി.എം.ഒ ഓഫിസില്‍ നടന്ന യോഗത്തില്‍ 200 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.