നാട്ടുകാര്‍ പ്രതിഷേധിച്ചു; ആളൂരിലെ മാവുകളുടെ ലേലം നിര്‍ത്തി

കൊടകര: പോട്ട -മൂന്നുപീടിക സംസ്ഥാന പാതയില്‍ ആളൂര്‍ കശുവണ്ടി കമ്പനിക്ക് സമീപത്തെ മാവുകള്‍ക്കുവേണ്ടി നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ഒത്തുചേര്‍ന്നതോടെ ലേല നടപടി അധികൃതര്‍ നിര്‍ത്തിവെച്ചു. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ മുത്തശിമാവുകള്‍ അപകടഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചില സ്വകാര്യവ്യക്തികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സാമൂഹിക വനം വകുപ്പ് ഇവിടുത്തെ രണ്ട് മാവുകള്‍ മുറിച്ചുനീക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ പൊതുമരാമത്ത് വകുപ്പധികൃതരത്തെി മാവ് ലേലം ചെയ്യാനുള്ള നടപടി ആരംഭിച്ചപ്പോള്‍ പ്രദേശത്തെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം പ്രതിഷേധവുമായി എത്തി. ഇതത്തേുടര്‍ന്ന് ലേലം വിളിക്കാന്‍ എത്തിയവര്‍ ലേല നടപടിയില്‍ പങ്കെടുക്കാതെ മടങ്ങി. പ്രതിഷേധത്തിന് പഞ്ചായത്തംഗം നീതു മണിക്കുട്ടന്‍, പി.എസ്. സുനില്‍, പി.വി. വിഷ്ണു, കെ.വി. ആന്‍റു, പി.കെ. കിട്ടന്‍, രാജേഷ് അപ്പാട്ട്, ടി.വി. മഹേഷ്, കെ.ടി. ഷാജന്‍, റാഫി കല്ളേറ്റുങ്കര എന്നിവര്‍ നേതൃത്വം നല്‍കി. ഇതിനിടെ മാവുകളുടെ ചുവട്ടില്‍ ചപ്പ് ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ച് മരം നശിപ്പിക്കാനുള്ള ശ്രമം പി.ഡബ്ള്യു.ഡി. അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരം പൊലീസില്‍ പരാതി നല്‍കുമെന്ന് പി.ഡബ്ള്യു.ഡി. അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.