കുഴിക്കാട്ടുകോണം കപ്പേള ആക്രമണം: മൂന്നുപേര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: കുഴിക്കാട്ടുകോണം വിമല മാതാപള്ളിയിലെ കപ്പേള കല്ളെറിഞ്ഞ് തകര്‍ത്ത കേസില്‍ പ്രയപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്നുപേരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. കുഴക്കാട്ടുകോണം സ്വദേശികളായ കൊങ്കയില്‍ വീട്ടില്‍ പക്രു എന്ന അമല്‍ (19) മടത്തിപറമ്പില്‍ ശബരിദാസ് (20)പ്രായപൂര്‍ത്തിയകാത്ത ഒരാള്‍ എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്.ഐ എം.വൈ. ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്നു അക്രമം എന്നും പിറകില്‍ മറ്റ് സാമുദായിക- രാഷ്ട്രീയ ബന്ധങ്ങള്‍ ഒന്നുമില്ളെന്ന് പൊലീസ് പറഞ്ഞു. നാലിന് പ്രതികളുടെ സുഹൃത്തിന്‍െറ സഹോദരിയുടെ വിവാഹാവശ്യത്തിനായി നമ്പ്യാങ്കാവ് ഹാളില്‍ കൂടുകയും മദ്യപിക്കുകയും ചെയ്ത ശേഷം തിരികെ പോകുമ്പോള്‍ അഞ്ചാം തീയതി പുലര്‍ച്ചെ വഴിയരികിലുള്ള കപ്പേളയുടെ ചില്ലുകള്‍ കരിങ്കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ അമലിന്‍െറ കൈക്ക് പരിക്കേറ്റിരുന്നു. സാമുദായിക ധ്രുവീകരണം നടക്കാന്‍ സാധ്യതയുള്ള കേസായതിനാല്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.എ. വര്‍ഗീസിന്‍െറ പ്രത്യേക മേല്‍ നോട്ടത്തിലായിരുന്നു അന്വേഷണം. അറസ്റ്റ് ചെയ്ത സംഘത്തില്‍ സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ അനീഷ് കുമാര്‍, അനില്‍കുമാര്‍ തൊടുപുഴ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി.എല്‍. പ്രശാന്ത്കുമാര്‍, രാകേഷ് എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.