പേരാമംഗലം: മനപ്പടിയില്‍ വസ്ത്ര വ്യാപാരിയുടെ കാര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെപ്പറ്റി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന. ജില്ലക്ക് പുറത്തുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന് പ്രാഥമികാന്വേഷണത്തില്‍ ലഭിച്ച സൂചന. കുഴല്‍പണവേട്ട സംഘങ്ങളെയും, സമാന രീതിയില്‍ കാര്‍ തട്ടിക്കൊണ്ടു പോകുന്നവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ശനിയാഴ്ചയാണ് ചാവക്കാട് സ്വദേശി സലീമിന്‍െറ കാര്‍ തട്ടിക്കൊണ്ടുപോയത്. ചാവക്കാട്ട് നിന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നാല് വയസ്സുകാരിയായ മകള്‍ ഷഫക്കൊപ്പം വരുന്നതിനിടെയായിരുന്നു സംഭവം. വാഹനത്തെ പിന്തുടര്‍ന്ന സംഘം തടഞ്ഞ് നിര്‍ത്തിയ ശേഷം കുട്ടിയെയുമായി കാറില്‍ കടന്നു കളയുകയായിരുന്നു. കുട്ടിയെ പിന്നീട് ലാലൂര്‍ ശ്മശാനത്തിന് സമീപം ഉപേക്ഷിച്ച ശേഷം പ്രതികള്‍ കാറുമായി രക്ഷപ്പെട്ടു. അതേ സമയം ആളുമാറിയാണ് സംഘം സലീമിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ കാര്‍ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്‍െറ നിഗമനം. ഗുരുവായൂര്‍ എ.സി.പി ജയചന്ദ്രന്‍ പിള്ള, പേരാമംഗലം സി.ഐ പി.സി.ബിജുകുമാര്‍, ഷാഡോ എസ്.ഐ എം.പി.ഡേവിസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.