അന്നമനട സബ് സ്റ്റേഷന്‍ ഉദ്ഘാടനം 14ന്

മാള: കെ.എസ്.ഇ.ബി അന്നമനട 33 കെ.വി.സബ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങി. 14ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കൊരട്ടി, കാടുകുറ്റി, അന്നമനട, കൂഴൂര്‍, മാള പഞ്ചായത്തുകളിലും, ചാലക്കുടി മുനിസിപ്പാലിറ്റിയുടെ വെസ്റ്റ് പ്രദേശങ്ങളിലും സബ് സ്റ്റേഷന്‍െറ പ്രയോജനം ലഭിക്കും. എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലും ഉള്‍പ്പെടെ 40,000 ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കും. 4.2 കോടിയാണ് നിര്‍മാണച്ചെലവ്. കുറുമശേരി 110 സബ് സ്റ്റേഷനില്‍ നിന്നുമാണ് 33 കെ.വി.ലൈന്‍ തുടങ്ങുന്നത്. ചാലക്കുടിപ്പുഴക്ക് കുറുകെയത്തെി പാറക്കടവിലെ നെടുമറ്റം, മരിയന്‍ തുരുത്ത്, വെണ്ണൂര്‍ പാടം പാടശേഖരങ്ങളിലൂടെയാണ് പോകുന്നത്. ഒമ്പത് കി.മീറ്ററാണ് ആകെ നീളം. അഞ്ച് എം.വി.എ ശേഷിയുണ്ട്. രണ്ട് ട്രാന്‍സ്ഫോര്‍മര്‍ അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ചാലക്കുടി, കളമശേരി സബ് സ്റ്റേഷനുകളില്‍ നിന്നും 33. കെ.വി.യിലേക്കും വൈദ്യുതി കൊണ്ടു വരാനാകും. 2007ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി 2012 ലാണ് പൂര്‍ത്തിയാക്കിയത്. സബ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതോടെ വൈന്തലയിലെ വാട്ടര്‍ അതോറിറ്റി കേന്ദ്രത്തില്‍ കൂടുതല്‍ സമയം പമ്പ് സെറ്റുകള്‍ പ്രവര്‍ത്തിക്കാനാവും. മേഖലയില്‍ കുടിവെള്ളക്ഷാമത്തിന് ഇത് പരിഹാരമാകും. അന്നമനട ടൗണിലെ സെക്ഷന്‍ ഓഫിസ് നിലനിര്‍ത്തിയാണ് സബ് സ്റ്റേഷന്‍. മാളയില്‍ നിന്നും നേരത്തേ അന്നമനടയിലേക്ക് ഉള്ള ലൈന്‍ നിലനിര്‍ത്തും.ഉദ്ഘാടന പരിപാടിയില്‍ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ.അധ്യക്ഷത വഹിക്കും. ഇന്നസെന്‍റ് .എം.പി, ബി.ഡി.ദേവസി എം.എല്‍.എ. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും. വൈസ് പ്രസിഡന്‍റ് കെ.കെ. രവി നമ്പൂതിരി, അംഗം പി.ഒ. പൗലോസ്, ഡെപ്യൂട്ടീ ചീഫ് എന്‍ജീനീയര്‍ പി.വി. പ്രദീപ്, എ.ഇ.ഇ കെ.വി. മനോജ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.