മഞ്ഞള്‍ വിളഞ്ഞു, നൂറുമേനി

കൊടുങ്ങല്ലൂര്‍: മുസ്രിസിന്‍െറ മണ്ണില്‍ മഞ്ഞള്‍ മഹാത്മ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ഡി.സി.സി അംഗവും കൊടുങ്ങല്ലൂരിലെ മുതിര്‍ന്ന നേതാവുമായ ഇ.കെ. ബാവയാണ് കൊടുങ്ങല്ലൂരിന്‍െറ മണ്ണിലും മഞ്ഞള്‍ ലാഭകരമായൊരു കൃഷിയാക്കി മാറ്റാമെന്ന് തെളിയിച്ചത്. കൊടുങ്ങല്ലൂര്‍ കാവില്‍കടവിലുള്ള വസതി അങ്കണത്തില്‍ നിന്ന് 100 കിലോ മഞ്ഞളാണ് വിളവെടുത്തത്. കാര്‍ഷികാടിസ്ഥാനത്തില്‍ മേഖലയില്‍ മഞ്ഞള്‍കൃഷി അപൂര്‍വമാണ്. മഞ്ഞള്‍ മാത്രമല്ല മരച്ചീനിയും വാഴയും പച്ചക്കറിയിനങ്ങളുമെല്ലാം അദ്ദേഹത്തിന്‍െറ ഒരേക്കറോളം വരുന്ന കൃഷിയിടത്തില്‍ നിന്ന് വിളവെടുത്തു. ഭാര്യ സൈനബ, മകന്‍ ഇല്യാസ്ബാവ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ കൃഷിയില്‍ പങ്കാളികളായി. ഉത്സവാന്തരീക്ഷത്തില്‍ നടന്ന വിളവെടുപ്പിന് താലൂക്ക് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ് ടി.എം. നാസര്‍ നേതൃത്വം നല്‍കി. കൃഷി ഓഫിസര്‍ ഷബ്നാസ് പടിയത്ത്, വാര്‍ഡ് കൗണ്‍സിലര്‍ രേഖ സല്‍പ്രകാശ്, അഡ്വ. വി.എം. മുഹ്യിദ്ദീന്‍, കെ.ഐ. നജീബ്, ഇ.എസ്. സാബു, എം.എം. മൈക്കിള്‍, കെ.വി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.