തൃശൂര്‍: മുന്‍കാലങ്ങളില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പരിഗണന ഇപ്പോള്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നല്‍കുന്നില്ളെന്ന് പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍. കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നതു തന്നെ പഴയകാലത്ത് ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളോടെ ആയിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സാക്ഷരതാ പ്രചരണവും നവോത്ഥാന നായകരുടെ മുഖ്യ കര്‍മപരിപാടിയായിരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമാണ് അന്നത്തെ പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കിയത്. കേരളത്തില്‍ ആദ്യമായി വിദ്യാഭ്യാസ സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തിയത് ശ്രീനാരായണ ഗുരുവാണ്. ചേര്‍ത്തലക്കടുത്ത് പാണാട്ടുവള്ളിയിലെ കര്‍ത്താക്കള്‍ തര്‍ക്കത്തിലും സംസ്കൃതത്തിലും വളരെ വിദഗ്ധരായിരുന്നു. അതിലൊരു കര്‍ത്താവ് പിന്നാക്ക വിദ്യാര്‍ഥികളെ സൗജന്യമായി സംസ്കൃതം പഠിപ്പിച്ചിരുന്നു. ഇതറിഞ്ഞ ശ്രീനാരായണഗുരു കര്‍ത്താവിന് 20 രൂപയും വിദ്യാര്‍ഥികള്‍ക്ക് അഞ്ചുരൂപയും എത്തിച്ചു കൊടുത്ത് പഠനകാര്യങ്ങളെ പ്രോത്സാഹിപ്പിച്ചത് കേരള ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. നെല്ലിമൂട് ശ്രീധരന്‍, വി.എം. ബാലന്‍, സി. രാമകൃഷ്ണന്‍, എന്‍.കെ. ബാഹുലേയന്‍, രാമചന്ദ്രന്‍ പുതൂര്‍ക്കര എന്നിവരെയാണ് ആദരിച്ചത്. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍. ശ്രീകുമാര്‍ ഗ്ര്നഥശാലാ പ്രവര്‍ത്തകരെ പരിചയപ്പെടുത്തി. മുരളി പെരുനെല്ലി, സുനില്‍ ലാലൂര്‍, അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, ഇ.ഡി. ഡേവീസ് എന്നിവരും സംസാരിച്ചു. ചിത്രരചനാ മത്സരം വിജയകുമാര്‍ മേനോന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ബാബു, കെ.യു.കൃഷ്ണകുമാര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.