ജൈവ പച്ചക്കറിയിലേക്ക് തിരിച്ചോട്ടം നടത്തി ഓട്ടോ ഡ്രൈവര്‍മാര്‍

കൊടുങ്ങല്ലൂര്‍: ഓട്ടം കുറവായ സമയങ്ങളില്‍ സ്റ്റാന്‍ഡിലിരുന്ന് സൊറപറയുന്ന സമയത്താണ് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി ഓട്ടോ ലാന്‍ഡിലെ തൊഴിലാളികള്‍ക് ആശയമുദിച്ചത്! ഒഴിവുസമയത്ത് പച്ചക്കറി കൃഷി ചെയ്താലോയെന്ന്. എല്ലാവരും യെസ് പറഞ്ഞപ്പോള്‍ ഐഡിയ ക്ളിക്. അമൃത വിദ്യാലയത്തിന് സമീപം ഇവര്‍ ഇറക്കിയ ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവ്. വെണ്ട, പടവലം, ചുരക്ക, പീച്ചിങ്ങ, പാവക്ക, ചീര, മത്തന്‍, കുമ്പളം, പച്ചമുളക്, കുക്കുമ്പര്‍... ഇവരുടെ അധ്വാനത്തില്‍ നാടന്‍ ഇനങ്ങള്‍ നൂറുമേനി വിളഞ്ഞു. ഓട്ടത്തിനിടയില്‍ വീണുകിട്ടുന്ന സമയങ്ങളിലാണ് ഇവര്‍ കൃഷിക്ക് സമയം കണ്ടത്തെിയത്. കൃഷിയില്‍ മാത്രമല്ല ജീവകാരുണ്യത്തിലും ഇവര്‍ മാതൃകയാണ്. മോഡേണ്‍ ഓട്ടോറിക്ഷ ലാന്‍ഡിലെ എം.എസ്. മുരളി, എ.എസ്. വിജയന്‍, എം.കെ. പ്രദീപ്, വടക്കേനടയിലെ ഓട്ടോലാന്‍ഡില്‍ നിന്നുള്ള എന്‍.എസ്. സുധീര്‍ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കിയത്. വിളവെടുപ്പ് നഗരസഭ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.എം.എസ്. മുരളി അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷാംഗം വി.ജി. ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ശാലിനി വെങ്കിടേഷ്, രശ്മി ബാബു, കൃഷി ഓഫിസര്‍മാരായ എം.എന്‍. രാജേന്ദ്രന്‍, ഷബ്നാസ് പടിയത്ത്, കൃഷി അസി. പി.എല്‍. ബാബു, എന്നിവര്‍ സംസാരിച്ചു. എസ്.സി.പി.ഒ സി.കെ. ഷാജു ക്ളാസ് നയിച്ചു. ഓട്ടോ ലാന്‍ഡിലെ എ.എസ്. വിജയന്‍ സ്വാഗതവും എം.കെ. പ്രദീപ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.