വെള്ളം കൊള്ളില്ല; പിന്നെങ്ങനെ മഞ്ഞപ്പിത്തം പടികടക്കും

ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുമ്പോള്‍ പ്രതിരോധ സംവിധാനങ്ങളെല്ലാം പാളുന്നു. വാട്ടര്‍ അതോറിറ്റി അധികൃതരുടെ ഉദാസീനത മൂലം ജനങ്ങള്‍ മലിനജലം കുടിക്കേണ്ട ഗതികേടിലാണ്. പള്ളത്തുനിന്ന് മലിനജലം പമ്പ് ചെയ്ത് വിതരണം ചെയ്യുന്നതാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചെറുതുരുത്തി -പൊന്നാനി സംസ്ഥാന പാതയില്‍ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിന്‍െറ അതിര്‍ത്തിയായ പള്ളം പാലത്തിന് മുകളില്‍ നിന്ന് മാലിന്യങ്ങള്‍ തോട്ടിലേക്ക് വലിച്ചെറിയുന്നതാണ് ഭാരതപ്പുഴയേയും കുടിവെള്ള സ്രോതസ്സിനേയും മലിനമാക്കുന്നത്. ഭാരതപ്പുഴയില്‍ സംഗമിക്കുന്ന ഈ കൈതോട്ടിലെ വെള്ളം 100 മീറ്റര്‍ അകലെ പമ്പ് ഹൗസിലാണ് എത്തുന്നത്. ദേശമംഗലം പഞ്ചായത്തിലേക്കുള്ള ശുദ്ധജലവിതരണത്തിന് ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. അറവുമാലിന്യവും കോഴി വേസ്റ്റുമൊക്കെ ഇവിടത്തെുന്നു. നേരത്തെ മൂന്ന് കിണറുകളില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. സംരക്ഷിക്കാന്‍ ആളില്ലാത്തതിനാലും മാലിന്യത്തൊട്ടിയായി മാറിയതിനാലും രണ്ട് കിണറുകള്‍ ഉപയോഗശൂന്യമായി. അമിത മണല്‍ കടത്തും കിണറുകളുടെ നാശത്തിന് വഴിവെച്ചു. ഇപ്പോഴത്തെ പമ്പ് ഹൗസ് ജീര്‍ണാവസ്ഥയിലാണ്. പൈപ്പുകള്‍ പലയിടത്തും പൊട്ടി വെള്ളം പാഴാവുകയാണ്. രാത്രി 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പമ്പിങ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.