അതിരപ്പിള്ളി വ്യൂപോയന്‍റില്‍ അപകടം പതിയിരിക്കുന്നു

അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ വെള്ളച്ചാട്ടം നിരീക്ഷിക്കുന്നതിനുള്ള വ്യൂ പോയന്‍റില്‍ സുരക്ഷിതത്വത്തിനായി സ്ഥാപിച്ച വേലി തകര്‍ന്നു. വിനോദ സഞ്ചാരികള്‍ക്ക് ഇത് അപകട ഭീഷണിയുയര്‍ത്തുന്നു. കിഴക്കേ വശമാണ് തകര്‍ന്നത്. അവശേഷിക്കുന്ന ഭാഗം ജീര്‍ണാവസ്ഥയിലാണ്. വെള്ളച്ചാട്ടത്തിന്‍െറ ആദ്യകാഴ്ച്ചക്ക് കാലങ്ങളായി ഈ വ്യൂ പോയന്‍റാണ് ഉപയോഗിക്കുന്നത്. തടസ്സങ്ങളില്ലാതെ വെള്ളച്ചാട്ടം കാണാന്‍ സാധിക്കുമെന്നതിനാല്‍ വിനോദസഞ്ചാരികള്‍ ധാരാളമായി വന്നത്തെുന്ന സ്ഥലമാണിത്. ഇവിടെനിന്ന് അതിരപ്പിള്ളിയുടെ മനോഹാരിത കാമറയില്‍ പകര്‍ത്താനാവുക. സഞ്ചാരികള്‍ക്കായി ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.എന്നാല്‍ ഇതിന് താഴെ വലിയ ഗര്‍ത്തമാണ്. വെള്ളച്ചാട്ടം കാണാനത്തെുന്നവരില്‍ കുട്ടികളടക്കമുള്ളവര്‍ താഴെ വീഴാതിരിക്കാനാണ് ഇവിടെ സംരക്ഷണവേലി നിര്‍മിച്ചത്. സംരക്ഷണവേലി തകര്‍ന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിരപ്പിള്ളി, വാഴച്ചാല്‍ മേഖലയില്‍ വിനോദസഞ്ചാരികളില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍െറ ചെറിയ പങ്കെങ്കിലും സുരക്ഷക്കായി ചെലവഴിക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.