നാട്ടുകാരുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പിന്‍െറ "പണി'

മാള: വൈദ്യുതി മുടക്കുമ്പോള്‍ ഒരു മുന്നറിയിപ്പെങ്കിലും നല്‍കിക്കൂടേ?. വൈദ്യുതി വിഭാഗത്തിനെതിരെ മാളയില്‍ നാട്ടുകാരുടെ അമര്‍ഷം. കുഴൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. മുന്‍കൂട്ടി തീരുമാനിക്കുന്ന പണികള്‍ക്കാണ് മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നത്. തലങ്ങും വിലങ്ങും വൈദ്യുതി തൂണുകള്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നുണ്ട്. എപ്പോള്‍ ഫ്യൂസ് ഊരുമെന്നോ തിരിച്ച് എപ്പോള്‍ കുത്തുമെന്നോ നാട്ടുകാര്‍ക്ക് ഒരു പിടിപാടുമില്ല. ഇതുമൂലം നട്ടംതിരിയുന്നത് ടൈല്‍, മില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ ദിവസ വേതനക്കാര്‍. പത്രങ്ങളിലേക്ക് വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ് നല്‍കിയ ശേഷമേ ഫ്യൂസ് ഊരാവൂവെന്നാണ് ചട്ടം. എന്നാല്‍ തങ്ങള്‍ക്ക് ഒരുവിധ അറിയിപ്പുകളും ലഭിക്കാറില്ളെന്ന് ലേഖകന്‍മാര്‍ പറയുന്നു. കൊടുങ്ങല്ലൂര്‍-പൊയ്യ-നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട തൂണ്‍ മാറ്റിയിടലാണ് പ്രധാനമായും നടക്കുന്നത്. രണ്ടുമാസമായി പണികള്‍ തുടരുന്നുണ്ട്. ഇതിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കാതെ വൈദ്യുതി മുടക്കി. രാവിലെ പത്തോടെ വൈദ്യുതി നിലച്ചാല്‍ വരുന്നത് സന്ധ്യക്ക്. ഇതറിയാതെ പണിയിടത്തിലത്തെിയവര്‍ക്ക് മിനക്കെട്ടത് മിച്ചം. അറിയിപ്പ് നല്‍കാതെ ഫ്യൂസ് ഊരി തങ്ങളുടെ ദിവസക്കൂലി മുടക്കല്ളേയെന്ന അപേക്ഷയാണ് നാട്ടുകാര്‍ക്കുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.