ചാവക്കാട്: സെന്‍ററില്‍ കൂട്ടിയിടിച്ച കെ.എസ്.ആര്‍.ടി.സി ബസും ചരക്ക് ലോറിയും സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി 12 പേര്‍ക്ക് പരിക്ക്. ബസ് യാത്രികര്‍ക്കും ബസിലേയും ലോറിയിലേയും ജീവനക്കാര്‍ക്കും പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ല. ചാവക്കാട് ട്രാഫിക് ഐലന്‍റിനു സമീപത്ത് വ്യാഴാഴ്ച്ച പുലര്‍ച്ചെ 4.10 ഓടെയാണ് അപകടം. ഗുരുവായൂരില്‍ നിന്ന് എറണാകുളത്ത് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസും തമിഴ്നാട് നാമക്കലില്‍ നിന്ന് കോഴി മുട്ട കയറ്റി അണ്ടത്തോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ചരക്ക് ലോറി എനാമാവ് റോഡില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് വലത് ഭാഗമായ കുന്നംകുളം റോഡില്‍ നിന്നുമാണ് കയറി വന്നത്. ഇരു വാഹനങ്ങളും ട്രാഫിക് ഐലന്‍റ് പരിസരത്ത് കൂട്ടിയിടിച്ചു. ബസിന്‍െറ മുന്‍വശത്തെ ഡോറിനു സമീപമാണ് ലോറി ഇടിച്ചത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് നേരെ മുമ്പില്‍ ചേറ്റുവ റോഡിലെ നെസ്റ്റ് ബേക്കറിയിലേക്ക് പാഞ്ഞു കയറി. മുന്നോട്ട് പോകണ്ട ചരക്കു ലോറിയും ഇടതു ഭാഗത്തേക്ക് വെട്ടിച്ചതോടെ ഇതേകടയുടെ കിഴക്ക് ഭാഗത്തെ ഷട്ടര്‍ ഇടിച്ചു തകര്‍ത്തു. ടൗണ്‍ ആംബുലന്‍സ് പ്രവര്‍ത്തകരത്തെിയാണ് പരിക്കേറ്റവരെ ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബസ് ഡ്രൈവര്‍ കോഴിക്കോട് മുക്കം സ്വദേശി കുരുമ്പ്ര തൊടികയില്‍ ബിജുകുമാര്‍ (41), കണ്ടക്ടര്‍ പാലയൂര്‍ സ്വദേശി ഓവാട്ട് സജീവ് (42), ലോറി ഡ്രൈവര്‍ തമിഴ്നാട് നാമക്കല്‍ സ്വദേശി എം രവി(22), സഹായികളായ മഹേന്ദ്രന്‍ (32), മണി(28) ബസിലെ യാത്രക്കാരായ ഒരുമനയൂര്‍ ഹോട്ടല്‍ കാര്‍ത്തികയിലെ ജീവനക്കാന്‍ വേലുച്ചാമി (60), മുത്തു (45), ഗുരുവായൂര്‍ സ്വദേശി മാടുമ്മല്‍ മണിയന്‍ (52), ചെന്ത്രാപിന്നി കുന്നിശ്ശേരി സതീഷിന്‍െറ ഭാര്യ ജിഷ (32), ഇവരുടെ മകള്‍ രണ്ടര വയസ്സുകാരി പാര്‍വതി, വെലക്കാട്ട് വീട്ടില്‍ സുലോചന (52), ഭഗവതിപ്പറമ്പില്‍ വസന്തകുമാരി (40), പെരിഞ്ഞനം നാരായണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ബേക്കറിക്കടയുടെ ഷട്ടറുകളും ബോര്‍ഡുകളും സണ്‍ഷേഡും തകര്‍ന്നു. ലോറിയിലുണ്ടായിരുന്ന കോഴി മുട്ടയില്‍ പകുതിയും അപകടത്തില്‍ പൊട്ടി താഴേ റോഡിലേക്ക് ഒലിച്ചിറങ്ങി. ലോറി ഡ്രൈവര്‍ രവി ചാവക്കാട് പൊലീസ് കസ്റ്റഡിയിലാണ്. ചാവക്കാട് പൊലീസ് സ്ഥാപിച്ച നിരീക്ഷണ കാമറകളും തകര്‍ന്നിട്ടുണ്ട്. ചാവക്കാട് പൊലീസത്തെി വാഹനങ്ങള്‍ നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.