തൃശൂര്‍: പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍ കൊടുത്തും എതിര്‍ക്കുമെന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി. പ്രദീപ്കുമാറും പ്രസിഡന്‍റ് വി.ജെ. ബെന്നിയും. പദ്ധതി പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കില്ളെന്നും ഉടന്‍ നടപ്പാക്കണമെന്നുമുള്ള സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.ചാലക്കുടിപ്പുഴയുടെ ഗതി മാറാന്‍ ഇടയാക്കുന്ന പദ്ധതി നടപ്പാക്കിയാല്‍ വംശനാശ ഭീഷണി നേരിടുന്ന കാടര്‍ വിഭാഗം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകും. പശ്ചിമഘട്ടത്തിന്‍െറ ഭാഗമായ ഈ പരിസ്ഥിതിലോല മേഖലയില്‍ അണക്കെട്ട് വരുന്നതോടെ അപൂര്‍വ സസ്യ-ജൈവ-ജന്തുജാലങ്ങള്‍ നാമാവശേഷമാകും. കഴിഞ്ഞ കേന്ദ്ര സര്‍ക്കാറിന്‍െറ കാലത്ത് വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. മേഖലയില്‍ സാധ്യതാപഠനം നടത്തിയ വിവിധ വിദഗ്ധ സംഘങ്ങളുടെ റിപ്പോര്‍ട്ടുകളിലൊന്നും പദ്ധതിക്ക് അനുകൂലമായ നിര്‍ദേശങ്ങളില്ല. ഡോ. മാധവ് ഗാഡ്ഗില്‍, ഡോ. കസ്തൂരി രംഗന്‍ കമീഷനുകളും മേഖലയില്‍ ഒരു നിര്‍മാണവും പാടില്ളെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പഠന റിപ്പോര്‍ട്ടുകളെല്ലാം മുന്നിലുള്ളപ്പോള്‍ പദ്ധതിയെ ഇടതുപക്ഷത്ത് നിന്നുതന്നെ ചിലര്‍ പിന്തുണക്കുന്നത് അംഗീകരിക്കാനാവില്ല. ജനകീയ പ്രതിരോധത്തെ അവഗണിച്ച് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും. പദ്ധതിക്കെതിരായ ജനകീയ പ്രതിരോധത്തിന്‍െറ മുന്‍നിരയില്‍ ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.