ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഫോട്ടോ ടെന്‍ഡറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്ന് ഓഡിറ്റ് വിഭാഗം. കരാറുകാരനില്‍ നിന്ന് പണം പൂര്‍ണമായി ഈടാക്കുന്നതിലും കരാറനുസരിച്ചുള്ള പിഴ ഈടാക്കുന്നതിലും ഉദ്യോഗസ്ഥര്‍ അനാസ്ഥകാണിച്ചുവെന്നാണ് കണ്ടത്തെല്‍. കരാര്‍ വ്യവസ്ഥ പാലിക്കാതിരുന്നിട്ടും നിരതദ്രവ്യവും, സെക്യൂരിറ്റി ഡെപ്പോസിറ്റും തിരിച്ചു നല്‍കിയതായും കണ്ടത്തെി. 2013 -14ലെ ടെന്‍ഡറുമായി ബന്ധപ്പെട്ടാണ് ദേവസ്വത്തിന് നഷ്ടം സംഭവിച്ചതായി ഓഡിറ്റ് പരാമര്‍ശം. 2.16 കോടി രൂപക്ക് തന ഡിജിറ്റല്‍ സ്റ്റുഡിയോയാണ് കരാറെടുത്തിരുന്നത്. ക്ഷേത്രത്തില്‍ നടക്കുന്ന ചോറൂണ്, തുലാഭാരം എന്നിവയുടെ ഫോട്ടോയെടുക്കാനായിരുന്നു കരാര്‍. ലേല തുക രണ്ട് തുല്യ ഗഡുക്കളായി അടക്കണം എന്നാണ് വ്യവസ്ഥ. ആദ്യ ഗഡു കരാറിനുള്ള വിവരം കൈപ്പറ്റി പത്ത് ദിവസത്തിനകവും രണ്ടാം ഗഡു മൂന്ന് മാസത്തിനുള്ളിലുമാണ് അടക്കേണ്ടത്. തുക അടച്ചില്ളെങ്കില്‍ ആറ് മാസം വരെ 12 ശതമാനം പലിശ ഈടാക്കാനും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, ഒന്നാം ഗഡുമായ 1.08 കോടി രൂപ കരാറുകാരന്‍ രണ്ട് തവണയായാണ് അടച്ചത്. ഇതിന് പിഴയായി 97,500 രൂപ ഈടാക്കി. രണ്ടാം ഗഡു നാല് തവണയായാണ് അടച്ചത്. 2013 സെപ്റ്റംബര്‍ 17 ന് മുമ്പ് അടക്കേണ്ട രണ്ടാം ഗഡു 2014 ഫെബ്രുവരി ആറിനാണ് അടച്ചത്. രണ്ടാം ഗഡു 1.09 കോടി രൂപ അടക്കേണ്ടിടത്ത് 97,500 രൂപ കുറച്ചാണ് അടച്ചതെന്ന് ഓഡിറ്റ് വിഭാഗം കണ്ടത്തെി. രണ്ടാം ഗഡു അടക്കാന്‍ വീഴ്ച വരുത്തിയതിന് പിഴ ഈടാക്കിയിട്ടുമില്ല. കരാറുകാരനില്‍ നിന്ന് ഈടാക്കിയ സംഖ്യ വ്യത്യസ്ത ഹെഡുകളില്‍ വരവുവെച്ചതിന്‍െറ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. കരാറനുസരിച്ചുള്ള പണം അടച്ചു തീരാതിരിക്കെ കരാറുകാരന്‍ കെട്ടിവെച്ച നിരതദ്രവ്യവും, സെക്യൂരിറ്റി ഡെപ്പോസിറ്റും 2015 ജനുവരി 29 ന് ദേവസ്വം തിരിച്ചു നില്‍കി. ദേവസ്വം ഭരണസമിതിയുടെ അംഗീകാരത്തോടെയാണ് തുക തിരിച്ചു നല്‍കിയത്. എന്നാല്‍, ഉദ്യോഗസ്ഥര്‍ ആവശ്യമായ വിവരങ്ങളില്ലാതെ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിനാലാണ് ഭരണസമിതി പണം തിരിച്ചു നല്‍കാന്‍ അനുമതി നല്‍കിയതത്രേ. ഓഡിറ്റ് വിഭാഗത്തിന്‍െറ പരാമര്‍ശങ്ങള്‍ ദേവസ്വം ഭരണസമിതിയുടെ അവസാന യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പരിശോധന നടത്താന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് അക്കൗണ്ട്സ് ഓഫിസറെ ചുമതലപ്പെടുത്തിരുന്നു. എന്നാല്‍, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.