മഞ്ഞപ്പിത്തം: എട്ടുപേര്‍ ചികിത്സയില്‍

ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിന് പുറമെ വള്ളത്തോള്‍ നഗറിലും മഞ്ഞപ്പിത്തബാധ. പുതുശേരി, കമ്പനിപ്പടി, ലക്ഷംവീട് കോളനി, കുളമ്പുമുക്ക്, ചെറുതുരുത്തി എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. എട്ടുപേരെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും രോഗം നിയന്ത്രിക്കാനായിട്ടില്ല. കുട്ടികളടക്കം നിരവധി പേര്‍ മഞ്ഞപ്പിത്ത ബാധക്ക് ചികിത്സയിലാണ്. ബ്ളീച്ചിങ് പൗഡറിട്ട് കിണറുകള്‍ ശുദ്ധീകരിക്കലും ബോധവത്കരണ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബോധവത്കരണ ക്ളാസ് നടത്തി. അനധികൃത ശീതളപാനീയ വില്‍പന നിരോധിക്കാന്‍ നടപടിയെടുത്തു. നിറം ചേര്‍ത്ത വെള്ളവും സിപ്അപ് അടക്കമുള്ളവയും വില്‍ക്കുന്നത് നിരോധിക്കാന്‍ നടപടി സ്വീകരിച്ചതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.കെ. മൂസക്കോയ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.