പ്രാദേശികാസൂത്രണം പഠിക്കാന്‍ ബംഗ്ളാദേശ് സംഘം കിലയില്‍

മുളങ്കുന്നത്തുകാവ്: സംസ്ഥാനത്തെ പ്രാദേശികാസൂത്രണവും നിര്‍വഹണവും വിഭവസമാഹരണവും പഠിക്കാന്‍ ബംഗ്ളാദേശ് ഉന്നതതല സംഘം കിലയിലത്തെി. യൂനിസെഫ് ബംഗ്ളാദേശ് ഘടകത്തിന്‍െറയും ചെന്നൈ യൂനിറ്റിന്‍െറയും സംയുക്താഭിമുഖ്യത്തിലുള്ള സംഘത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 50 പേരുണ്ട്. ബംഗ്ളാദേശില്‍ പിന്നാക്കാവസ്ഥയിലുള്ള 20 പഞ്ചായത്തുകളുടെ വികസന സൂചകങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് യൂനിസെഫ് ബംഗ്ളാദേശ് ചീഫ് സാറാ ബോര്‍ഡാസ് എഡ്ഢി പറഞ്ഞു. കേരളത്തിലെ പഞ്ചായത്തുകളുടെ വികസന അജണ്ടകളും നിരീക്ഷണവും പഠിക്കും. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രാദേശിക വികസനം ത്വരിതപ്പെടുത്താനും കേരള മാതൃക എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പഠിക്കുകയാണ് ലക്ഷ്യമെന്ന് ബംഗ്ളാദേശ് അഡീഷനല്‍ സെക്രട്ടറി മുഹമ്മദ് അഷാദുല്‍ ഇസ്ലാം വ്യക്തമാക്കി. യൂനിസെഫ് ചെന്നൈ യൂനിറ്റിലെ സുഗതാ റോയ്, തോമസ് ജോര്‍ജ്, കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍, ഡോ. പീറ്റര്‍ എം. രാജ് എന്നിവര്‍ സംസാരിച്ചു. കില അസി. പ്രഫ. ഡോ. ജെ.ബി. രാജന്‍, പ്രഫ. ടി. രാഘവന്‍, എം.ജി. കാളിദാസന്‍ തുടങ്ങിയവര്‍ ക്ളാസെടുത്തു. എറണാകുളം ജില്ലാ പഞ്ചായത്തും കൊരട്ടി, മാള, അന്നമനട ഗ്രാമപഞ്ചായത്തുകളും ചേര്‍പ്പ്, പഴയന്നൂര്‍, വടക്കാഞ്ചേരി ബ്ളോക് പഞ്ചായത്തുകളും സംഘം സന്ദര്‍ശിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.