ചരിത്രത്തിലേക്ക് മരോട്ടിച്ചാലിന്‍െറ കരു നീക്കം

ഒല്ലൂര്‍: 1000 പേരെ പങ്കെടുപ്പിച്ച് നടത്തിയ സൗഹൃദ ചെസ് മത്സരത്തിലൂടെ മരോട്ടിച്ചാല്‍ എന്ന ഗ്രാമം ഏഷ്യന്‍ റെക്കോഡ് ബഹുമതി കരസ്ഥമാക്കി. ഒപ്പം ചെസ് സാക്ഷരത നേടിയ ആദ്യത്തെ ഗ്രാമം എന്ന പദവിയും മരോട്ടിച്ചാല്‍ സ്വന്തമാക്കി. നടന്‍ സുരേഷ് ഗോപിയും സൗഹൃദ ചെസ് മത്സരത്തിനത്തെി. മരോട്ടിച്ചാലില്‍ റോഡിന് ഒരു ഭാഗത്ത് 500 മേശകളാണ് മത്സരത്തിന് വേണ്ടി സംഘാടകര്‍ സജ്ജമാക്കിയത്. ബാങ്ക് ഓഫ് ഇന്ത്യ ഓഫിസ് മുതല്‍ ഒരു കിലോമീറ്ററോളം ദൂരത്തിലാണ് റോഡില്‍ മേശകള്‍ നിരത്തിയത്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട മത്സരം വീക്ഷിക്കാനും വിലയിരുത്താനുമായി ഗിന്നസ് റെക്കോഡ് ജേതാവും യൂനിവേഴ്സല്‍ റെക്കോഡ് ഫോറം നിരീക്ഷകനുമായ സുനില്‍ ജോസഫ് എത്തിയിരുന്നു. ഒരോ ടീമുകളുടെയും സമീപം ചെന്ന് കളി വിലയിരുത്തുകയും ഇവരുടെ വിവരങ്ങള്‍ അദ്ദേഹം നേരിട്ട് ശേഖരിക്കുകയും ചെയ്തു. മുഖ്യാതിഥിയായി എത്തിയ സുരേഷ്ഗോപിയും കളിക്കളത്തിലേക്ക് ഇറങ്ങി ടീം അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. അഞ്ച് വയസ്സുകാരന്‍ അലന്‍ ബിനോഷ് മുതല്‍ 80കാരനായ ഫ്രാന്‍സിസ് വരെ മത്സരത്തിനുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.