തൃശൂര്‍: ജില്ലാ പഞ്ചായത്തിന്‍െറ ഭേദഗതി വരുത്തിയ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസങ്ങള്‍ ശേഷിക്കവെ കഴിഞ്ഞ ബുധനാഴ്ചയാണ് ഭേദഗതിക്ക് അംഗീകാരമായത്. മുച്ചക്രവാഹന വിതരണം, ജലസമൃദ്ധി പദ്ധതി അടക്കം യു.ഡി.എഫ് ഭരണസമിതിയുടെ പദ്ധതികളാണ് ഭേദഗതിയോടെ തുടങ്ങിവെക്കുന്നതിന് പുതിയ ഭരണസമിതി ഇറങ്ങിത്തിരിക്കുന്നത്. ഈവര്‍ഷം പദ്ധതി വിഹിതം ഏറെ കുറവാണ് വിനിയോഗിക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതി ഏറെ പഴികേട്ട മുച്ചക്രവാഹന വിതരണം ത്വരിതപ്പെടുത്തുന്നതിനാണ് പ്രഥമശ്രമം. അവശേഷിക്കുന്ന 434 പേര്‍ക്ക് വാഹനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയാവും. 34 പേര്‍ക്ക് ഈമാസം തന്നെ മുച്ചക്രവാഹനം വിതരണം ചെയ്യാന്‍ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനിച്ചിരുന്നു. ബുധനാഴ്ച നടക്കുന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്ക് വരും. 34 പേര്‍ക്ക് വാഹനം നല്‍കുന്നതിനുള്ള ഫണ്ട് ലഭിച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരണസമിതയുടെ സ്വപ്നപദ്ധതിയായ ജലസമൃദ്ധി പദ്ധതിയിലും ഭേദഗതിയുണ്ട്. അടാട്ട് കോള്‍പടവില്‍ തുടങ്ങുന്ന പദ്ധതിക്ക് ഗുണഭോക്തൃവിഹതം കൂടി ഉപയോഗപ്പെടുത്തണമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഗുണഭോക്തൃ വിഹിതം ഒഴിവാക്കിത്തരണമെന്ന് നിലവിലെ ഭരണസമിതിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്ന് രണ്ടുകോടിയില്‍ പദ്ധതി തുടങ്ങിവെക്കാനും അംഗീകാരമായി. അന്തിക്കാട് സ്കൂളിന് വകയിരുത്തിയ 55 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ഏങ്ങുമത്തൊത്ത സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.